പ്രതിപക്ഷ പാർട്ടികളും മതനിരപേക്ഷ പാർട്ടികളും ബിജെപിക്കെതിരായി ഒന്നിക്കണം : പ്രകാശ് കാരാട്ട്

google news
prakash karatt

കണ്ണൂർ : പ്രതിപക്ഷ പാർട്ടികളും മതനിരപേക്ഷ പാർട്ടികളും ബിജെപിക്കെതിരായി ഒന്നിക്കണമെന്ന്  സിപിഎം നേതാവ് പ്രകാശ് കാരാട്ട്. രാജ്യത്ത് ആകെ ഒരു പ്രതിപക്ഷ ഐക്യം എന്നത് സാധ്യമാകില്ല. ഓരോ സംസ്ഥാനത്തും ബിജെപിക്കെതിരായ കൂട്ടുകെട്ടുകൾ ഉണ്ടാക്കണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.കണ്ണൂരിൽ ഇ കെ നായനാർ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രകാശ് കാരാട്ട്.

കർണാടകയിൽ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാൻ ബിജെപി സർക്കാർ എല്ലാ ശ്രമവും നടത്തി. ഹിജാബ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തി കൊണ്ടുവന്നു. തൊഴിൽ നിയമത്തിൽ മാറ്റം വരുത്തി. വൻ അഴിമതി സർക്കാർ ആയിരുന്നു ബിജെപിയുടേത്. ഇതെല്ലാം ജനങ്ങളിൽ വലിയ എതിർപ്പ് ഉണ്ടായതുകൊണ്ട് അവിടത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ കോൺഗ്രസിന് നേട്ടമുണ്ടാക്കാൻ കഴിഞ്ഞുവെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

കോൺഗ്രസ്‌ സ്വീകരിക്കുന്ന നിലപാട് ഈ ഐക്യത്തിന് ഗുണപരമല്ല. കർണാടക സത്യപ്രതിജ്ഞയ്ക്ക് കേരള മുഖ്യമന്ത്രിയെ ക്ഷണിച്ചില്ല. തെല്ലങ്കാന മുഖ്യമന്ത്രിയെയും ക്ഷണിച്ചില്ല.തെലെങ്കാനയിൽ തെരഞ്ഞെടുപ്പ് വരികയാണ്. അവിടെ ടിആർഎസ് ബിജെപി വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. കോൺഗ്രസ്‌ ദുർബലമായ സംസ്ഥാനങ്ങളിൽ ബിജെപി വിരുദ്ധ പാർട്ടികളെ പിന്തുണയ്ക്കയുകയാണ് കോൺഗ്രസ്‌ ചെയ്യുന്നത്. കർണാടകയിലെ സത്യപ്രതിജ്ഞയ്ക്ക് സിപിഎമ്മിന് ക്ഷണം കിട്ടി. കേരളത്തോട് സ്വീകരിച്ച നിലപാട് ശരിയായില്ലെങ്കിലും സിപിഎം ജനറൽ സെക്രട്ടറി പങ്കെടുക്കും. സിതാറാം യെച്ചുരി സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. രാജ്യത്തിന്റെ വിശാലമായ താല്പര്യം പരിഗണിച്ചാണ് തീരുമാനമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

Tags