പിപി ദിവ്യയുടെ സഹോദരനും ഡ്രൈവര്‍ക്കും പണം അയച്ചു; കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് എംഡിയുടേതെന്ന പേരില്‍ ശബ്ദസന്ദേശവും പണമിടപാടിന്റെ സ്‌ക്രീന്‍ ഷോട്ടുകളും പുറത്ത്
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ഷാജിറിനും കാസര്‍കോട് ജില്ലാ പഞ്ചായത്ത് മുന്‍ ഭാരവാഹികള്‍ക്കും പണം നല്‍കിയതായും ശബ്ദ സന്ദേശത്തില്‍ പറയുന്നു.
കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് എംഡി മുഹമ്മദ് ആസിഫിന്റേതെന്ന പേരില്‍ ശബ്ദസന്ദേശവും പണമിടപാടിന്റെ സ്‌ക്രീന്‍ ഷോട്ടുകളും പുറത്ത്. പിപി ദിവ്യയുടെ സഹോദരനും ഡ്രൈവര്‍ക്കും പണം അയച്ചതായി വ്യക്തമാക്കുന്ന സ്‌ക്രീന്‍ ഷോട്ടുകളാണ് പുറത്തുവന്നത്. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ഷാജിറിനും കാസര്‍കോട് ജില്ലാ പഞ്ചായത്ത് മുന്‍ ഭാരവാഹികള്‍ക്കും പണം നല്‍കിയതായും ശബ്ദ സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ ആസിഫില്‍ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് ദിവ്യയുടെ സഹോദരന്‍ അനൂപും ഡ്രൈവര്‍ വൈശാഖും പ്രതികരിച്ചു.
മുന്‍ പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റേയും മുന്‍ വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരിന്റൈയും പേര് ശബ്ദസന്ദേശത്തിലുണ്ട്. ഷാനവാസ് പാദൂരിന് 3 ലക്ഷം കൊടുക്കുമെന്നും ഷാനവാസ് പണം ആവശ്യപ്പെട്ട് ശല്യം ചെയ്യുന്നുവെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. ബേബി ബാലകൃഷ്ണന്റെ മകന്റെ അക്കൗണ്ടിലേക്ക് പണം ഇട്ടതായുള്ള യുപിഐ ഇടപാടും സ്‌ക്രീന്‍ഷോട്ടിലുണ്ട്. അതേസമയം, സംഭവം പുറത്തുവന്നതോടെ ശബ്ദം തന്റേതല്ലെന്ന് കാര്‍ട്ടണ്‍ ഇന്ത്യ എംഡി മുഹമ്മദ് ആസിഫ് പ്രതികരിച്ചു.
തന്റെ പേരില്‍ പ്രചരിക്കുന്ന ശബ്ദസന്ദേശത്തെക്കുറിച്ച് അന്വേഷിക്കണമെന്നും പണമിടപാടിന്റെ സ്‌ക്രീന്‍ ഷോട്ടുകളിലും അന്വേഷണം വേണമെന്നും മുഹമ്മദ് ആസിഫ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് ഇ മെയില്‍ വഴി പരാതി നല്‍കിയിരിക്കുകയാണ് കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് എംഡി. അതിനിടെ, പണം വാങ്ങിയിട്ടില്ലെന്ന് ബേബി ബാലകൃഷ്ണനും ഷാനവാസ് പാദൂരും പ്രതികരിച്ചു. പിപി ദിവ്യയുടെ ബെനാമി കമ്പനി എന്ന ആരോപണം നേരിടുന്ന കമ്പനിയാണ് കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ്.
.jpg)


