പി.പി.ദിവ്യയ്ക്ക് മുൻകൂർ ജാമ്യമില്ല ; ആഗ്രഹിച്ച വിധിയെന്ന് നവീൻ ബാബുവിന്റെ സഹോദരൻ
ജാമ്യ ഹർജി തള്ളിയ സാഹചര്യത്തില്‍ പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് നവീന്‍ ബാബുവിന്റെ സഹോദരന്‍ പറഞ്ഞു. അറസ്റ്റ് ചെയ്യാന്‍ പൊലീസിന് വിലക്കുണ്ടായിരുന്നില്ല. ഇനിയെങ്കിലും അറസ്റ്റ് ചെയ്യണം. നിയമപരമായാണ് മുന്നോട്ട് പോയത്, രാഷ്ട്രീയമായല്ല. ഭയമില്ലെന്നും സഹോദരന്‍ പ്രതികരിച്ചു.
കണ്ണൂർ : എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ, കണ്ണൂർ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ വിധിയിൽ ആശ്വാസമുണ്ടെന്നും വളരെ ആഗ്രഹിച്ച വിധിയാണെന്നും നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു.
ജാമ്യ ഹർജി തള്ളിയ സാഹചര്യത്തില്‍ പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് നവീന്‍ ബാബുവിന്റെ സഹോദരന്‍ പറഞ്ഞു. അറസ്റ്റ് ചെയ്യാന്‍ പൊലീസിന് വിലക്കുണ്ടായിരുന്നില്ല. ഇനിയെങ്കിലും അറസ്റ്റ് ചെയ്യണം. നിയമപരമായാണ് മുന്നോട്ട് പോയത്, രാഷ്ട്രീയമായല്ല. ഭയമില്ലെന്നും സഹോദരന്‍ പ്രതികരിച്ചു.
പാര്‍ട്ടി നേതൃത്വത്തോട് ഒന്നും ആവശ്യപ്പെടാനില്ല. താന്‍ പാര്‍ട്ടി പ്രവര്‍ത്തകനല്ല. നവീന്‍ ബാബുവിന്റെ മരണത്തില്‍ ഗൂഢാലോചന പുറത്തുവരണം എന്നും സഹോദരന്‍ പ്രതികരിച്ചു.
കുടുംബത്തെ സംബന്ധിച്ച് ആശ്വാസകരമായ വിധിയെന്ന് കുടുംബത്തിന്റെ അഭിഭാഷക സജിത പ്രതികരിച്ചു. പ്രതിക്ക് ഏത് സമയത്തും ഹാജരാവാം. അതില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അഭിഭാഷക പ്രതികരിച്ചു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.