സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും

Vigilance's 'Operation Short Circuit'; Corruption worth Rs 16.5 lakhs found in KSEB offices

പ്രതിദിന ഉപഭോഗം 94 ദശലക്ഷത്തിനു മുകളിലാണ്. ഈ നില തുടര്‍ന്നാല്‍ ഈമാസം 30 വരെ നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ പല വഴികള്‍ തേടുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാന്‍ പര്യാപ്തമായ വൈദ്യുതി കിട്ടാത്തതാണ് പ്രതിസന്ധിക്കുകാരണം. എണ്ണൂറ് മുതല്‍ ആയിരം മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. കേന്ദ്രവിഹിതവും പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള വൈദ്യുതിയും ഉള്‍പ്പെടെ മുന്നൂറ് മെഗാവാട്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിന് ലഭിച്ചത്.

മധ്യപ്രദേശില്‍ നിന്നും സ്വാപ്പ് പ്രകാരം ലഭിച്ചിരുന്ന 200 മെഗാവാട്ട് വൈദ്യുതി മുടങ്ങിയിട്ട് ആറ് ദിവസമായി. ഹിമാചലില്‍ നിന്ന് ലഭിക്കേണ്ട 250 mw വൈദ്യുതി പീക്ക് സമയത്ത് കിട്ടാത്തതും പ്രതിസന്ധിയാണ്. കെഎസ്ഇബി ഡയറക്ടര്‍മാര്‍ വൈദ്യുതി ലഭ്യത തേടി വിവിധ സംസ്ഥാനങ്ങളിലെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെങ്കിലും ഒരു യൂണിറ്റ് വൈദ്യുതി പോലും അധികം ഉറപ്പാക്കാനായിട്ടില്ല. ആണവനിലയങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതില്‍ ഇന്ന് കെഎസ്ഇബി സിഎംഡി എന്‍പിസിഐഎല്‍ സി എം ഡി യുമായി കൂടിക്കാഴ്ച നടത്തും. പ്രതിദിന ഉപഭോഗം 94 ദശലക്ഷത്തിനു മുകളിലാണ്. ഈ നില തുടര്‍ന്നാല്‍ ഈമാസം 30 വരെ നിയന്ത്രണമുണ്ടാകും.

Tags