സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
വൈകുന്നേരം 6:15 മുതല്‍ രാത്രി 12:45 വരെയുള്ള പീക്ക് സമയത്താകും ഇന്നും വൈദ്യുതി നിയന്ത്രണം
എല്‍നിനോ പ്രതിഭാസം മൂലമുണ്ടായ മഴക്കുറവും ഉയര്‍ന്ന താപനിലയും കാരണം വൈദ്യുതി ഉപഭോഗം വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ എസ് ഇ ബി.
മധ്യപ്രദേശില്‍ നിന്നുള്ള സ്വാപ്പ് വ്യവസ്ഥ പ്രകാരമുള്ള 200 മെഗാവാട്ടിന്റെ ലഭ്യതക്കുറവും ദേശീയ തലത്തില്‍ കാറ്റാടി നിലയങ്ങളില്‍ നിന്നുള്ള ഉത്പാദനം കുറഞ്ഞതും മൂലം സംസ്ഥാനത്ത് 400 മുതല്‍ 600 മെഗാവാട്ട് വരെ വൈദ്യുതിയുടെ കമ്മി അനുഭവപ്പെടുന്നുണ്ട്. പവര്‍ എക്‌സ്‌ചേഞ്ചുകളില്‍ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തതും ഗ്രിഡ് ഫ്രീക്വന്‍സി കുറയുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ വൈകുന്നേരങ്ങളില്‍ വൈദ്യുതി ഉപയോഗം ക്രമീകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. വൈകുന്നേരം 6:15 മുതല്‍ രാത്രി 12:45 വരെയുള്ള പീക്ക് സമയത്താകും ഇന്നും വൈദ്യുതി നിയന്ത്രണം
.jpg)

