'കറണ്ട് പോക്ക് സര്‍ക്കാരിന്റെ വിസ്മയം': പവര്‍കട്ടിനെതിരെ പി എ മുഹമ്മദ് റിയാസ്

riyas

കോണ്‍ഗ്രസിന്റെ തമ്മിലടിയും അഭിപ്രായ വ്യത്യാസവും തീര്‍ക്കാന്‍ മാത്രമാണ് മന്ത്രിയ്ക്ക് സമയമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

കറണ്ട് പോക്ക് സര്‍ക്കാരിന്റെ വിസ്മയമാണെന്ന് മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ്. വൈദ്യുതി വാങ്ങാന്‍ അവസരമുണ്ടായിട്ടും വാങ്ങിയില്ലെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസിന്റെ തമ്മിലടിയും അഭിപ്രായ വ്യത്യാസവും തീര്‍ക്കാന്‍ മാത്രമാണ് മന്ത്രിയ്ക്ക് സമയമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

വഖഫ് ബോര്‍ഡ് വിഷയത്തില്‍ മുസ്ലിം ലീഗിന് ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു. മുസ്ലിം ലീഗ് കോടതിയില്‍ സ്വീകരിച്ച നിലപാടല്ല സര്‍ക്കാരിന്റേത്. ലീഗിന്റെ ഇരട്ടത്താപ്പ് വ്യക്തമായി. ആര്‍എസ്എസിനോട് പല വിഷയങ്ങളിലും സര്‍ക്കാരും മുസ്ലിം ലീഗും സന്ധി ചെയ്യുകയാണ്. അധികാരമാണ് ലീഗിന് വലുത്. വ്യത്യസ്ത നിലപാട് സ്വീകരിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. പിഎം ശ്രീ അറബിക്കടലില്‍ വലിച്ചെറിയുമെന്ന് പറഞ്ഞവരാണ് അധികാരത്തിലെത്തി നടപ്പാക്കാന്‍ ശ്രമിക്കുന്നത്': മുഹമ്മദ് റിയാസ് പറഞ്ഞു.

പവര്‍കട്ടിനെതിരെ എകെജി സെന്ററില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധം നടന്നിരുന്നു. സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. വൈദ്യുതി മന്ത്രി വിഡ്ഢിത്തം പറയുകയാണെന്നും വൈദ്യുതി ചാര്‍ജ്ജ് വര്‍ധിപ്പിക്കാനാണ് നീക്കമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷം എവിടെയെങ്കിലും ആക്ഷേപം ഉണ്ടായിരുന്നോ എന്ന് ചോദിച്ച ഇ പി, ഭരിക്കാന്‍ അറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണമെന്നും മുഖ്യമന്ത്രിക്ക് പരിചയക്കുറവ് ഉണ്ടെങ്കില്‍ പരിശീലനം നേടണമെന്നും പറഞ്ഞു. 

Tags