ഫുട്‌ബോള്‍ മത്സരത്തിനിടെ കറണ്ട് പോയി; കെഎസ്ഇബി ജീവനക്കാരന് മര്‍ദനം

d

അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള ലോകകപ്പ് സെമിഫൈനല്‍ മത്സരത്തിന് മുമ്പ് അന്നമനടയില്‍ വൈദ്യുതി മുടങ്ങിയിരുന്നു

തൃശൂര്‍: വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ കെഎസ്ഇബി ജീവനക്കാരന് മര്‍ദനമെന്ന് പരാതി. മാള അന്നമനട കെഎസ്ഇബി ഓഫീസിലെ ജീവനക്കാരനാണ് മര്‍ദനമേറ്റത്.  കെഎസ്ഇബിയിലെ താല്‍ക്കാലിക ജീവനക്കാരന്‍ നിധിനെ ഒരു സംഘം യുവാക്കള്‍ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 33 കെവി സബ്സ്റ്റേഷനിലാണ് ആക്രമണം നടന്നത്. മുളവടി ഉപയോഗിച്ചാണ് ഇവര്‍ നിധിനെ മര്‍ദിക്കുന്നത്.

അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള ലോകകപ്പ് സെമിഫൈനല്‍ മത്സരത്തിന് മുമ്പ് അന്നമനടയില്‍ വൈദ്യുതി മുടങ്ങിയിരുന്നു. വൈദ്യുതി മുടങ്ങിയതിനു പിന്നാലെ ഓഫീസിലെത്തിയ സംഘം ജീവനക്കാരെ അസഭ്യം പറയുകയും പിന്നാലെ മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. പരിക്കേറ്റ നിധിനെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. മാള പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Tags