അയ കെട്ടിയ ഇരുമ്പ് കമ്പിയില്‍ വൈദ്യുതി ലൈൻ പൊട്ടിവീണു; കൊച്ചിയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു
Updated: May 26, 2026, 16:41 IST
മുറ്റത്ത് തുണി ഉണക്കുന്നതിനായി കെട്ടിയിരുന്ന ഇരുമ്പ് കമ്പിയിലേക്ക് വൈദ്യുതി സർവീസ് വയർ വീണതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
കൊച്ചി : പെരുമ്പാവൂർ താന്നിപ്പുഴയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. ശിവരാത്രി കടവിന് സമീപത്തെ പെലപ്പിള്ളി വീട്ടില്‍ നിഖില്‍ സുന്ദരൻ (39) ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചയ്ക്ക് 12ഓടെയായിരുന്നു അപകടം. മുറ്റത്ത് തുണി ഉണക്കുന്നതിനായി കെട്ടിയിരുന്ന ഇരുമ്പ് കമ്പിയിലേക്ക് വൈദ്യുതി സർവീസ് വയർ വീണതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.ഗുരുതരമായി പരിക്കേറ്റ നിഖില്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു
നിഖിലിനെ രക്ഷിക്കാൻ ശ്രമിച്ച സഹോദരൻ രാജനും ഷോക്കേറ്റു. പൊലീസ് സർജന്റെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ: അഷിത. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഒക്കല്‍ എസ്‌എൻഡിപി ശാന്തി നിലയത്തില്‍
.jpg)

