പുലര്‍ച്ചെ 1 മണി മുതല്‍ 2 വരെ പവര്‍ കട്ട്; പന്നിയങ്കര കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധം

kseb

ഇന്ന് മുതല്‍ നിയന്ത്രണം ഉണ്ടാകില്ല എന്ന ഉറപ്പിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

അര്‍ദ്ധരാത്രിയിലെ പവര്‍ കട്ടില്‍ പ്രതിഷേധവുമായി നാട്ടുകാരും കെഎസ്യു പ്രവര്‍ത്തകരും. കോഴിക്കോട് പന്നിയങ്കര കെഎസ്ഇബി ഓഫീസിലാണ് പ്രതിഷേധം നടന്നത്.പുലര്‍ച്ച ഒരുമണി മുതല്‍ രണ്ട് വരെയാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഏകദേശം രണ്ടുമണിവരെ പ്രതിഷേധം തുടര്‍ന്നു. ഇന്ന് മുതല്‍ നിയന്ത്രണം ഉണ്ടാകില്ല എന്ന ഉറപ്പിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

സംസ്ഥാനത്ത് അരമണിക്കൂര്‍ വൈദ്യുത നിയന്ത്രണമുണ്ടാകുമെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നിരുന്നു. എന്നാലത് വൈകിട്ട് ആറു മണി മുതല്‍ പന്ത്രണ്ട് മണിവരെയുള്ള സമയത്ത് അരമണിക്കൂറായിരിക്കുമെന്നായിരുന്നു പ്രഖ്യാപനം.

വൈദ്യുതി വാഹന ചാര്‍ജിംഗ് വൈകുന്നേരം 6 മുതല്‍ രാത്രി 12 വരെ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ചാര്‍ജിങ് പകല്‍ സമയത്തേക്ക് ക്രമീകരിക്കണമെന്നും കെ എസ് ഇ ബി നിര്‍ദ്ദേശിച്ചിരുന്നു. എസിയുടെ താപനില 24-26 ഡിഗ്രി സെല്‍ഷ്യസില്‍ നിലനിര്‍ത്തണമെന്നും എസിയുടെ ഉപയോഗം അത്യാവശ്യമുള്ള മുറികളില്‍ മാത്രമായി ചുരുക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു.

Tags