വൈദ്യുതിമന്ത്രിയുടെ പരിപാടിക്കിടെ കറൻ്റ് കട്ട്: കെഎസ്ഇബി സബ് എഞ്ചിനിയറുടെ സസ്പെൻഷൻ പിൻവലിച്ചു
കണ്ണൂർ: കണ്ണൂരിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫിൻ്റെ പരിപാടിക്കിടെ വൈദ്യുതി നിലച്ച സംഭവത്തിൽ സസ്പെൻഡ് ചെയ്യപെട്ട കെഎസ്ഇബി കണ്ണൂർ സെക്ഷൻ സബ് എഞ്ചിനീയർ പി വി സതീഷ് ബാബുവിന്റെ സസ്പെൻഷൻ പിൻവലിച്ചു.
നടപടിക്കെതിരെ സംയുക്ത സമരസമിതി കടുത്ത പ്രതിഷേധം ഉയർത്തിയതിനെ തുടർന്നാണ് നടപടി പിൻവലിച്ചത്. സസ്പെൻഷൻ ഹൈക്കോടതി സ്‌റ്റേ ചെയ്യുകയും ചെയ്‌തിരുന്നു. കഴിഞ്ഞ ശനിയാഴ്ച്ച രാവിലെ കണ്ണൂർ യോഗശാലറോഡിലെ ജവഹർ ഓഡിറ്റോറിയത്തിലാണ് സംഭവം. വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പ്രസംഗിക്കുന്നതിന് മുൻപായാണ് കറൻ്റ് പോയത്. സഹകരണ വകുപ്പിൻ്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. ജനറേറ്റർ കൊണ്ടുവന്ന് പവർ കട്ട് പരിഹരിച്ചെങ്കിലും വൈദ്യുതി വകുപ്പ് അധികൃതർ ചുമതലയുള്ള സബ് എൻജിനിയറെ സസ്പെൻഡ് ചെയ്യുകയായിരുന്നു അറ്റകുറ്റപണിക്കായാണ് അന്നേ ദിവസം രാവിലെ ലൈനിൽ വൈദ്യുതി ഓഫാക്കിയതെന്നാണ് കെ എസ് ഇ ബി ജീവനക്കാരുടെ വിശദീകരണം.
.jpg)

