വൈദ്യുതി പ്ര​തി​സ​ന്ധി ; ആണവോർജ കോർപറേഷനുമായി ഇന്ന് ചർച്ച

Power restrictions in the state today; KSEB issues warning

 തി​രു​വ​ന​ന്ത​പു​രം : രൂ​ക്ഷ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ കൂ​ടു​ത​ൽ വൈ​ദ്യു​തി കേ​ര​ള​ത്തി​ന്​ ല​ഭ്യ​മാ​ക്കാ​ൻ​ ദേ​ശീ​യ ആ​ണ​വോ​ർ​ജ കോ​ർ​റേ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യി കെ.​എ​സ്.​ഇ.​ബി ചെ​യ​ർ​മാ​ൻ ഡോ. ​എം.​ജി. രാ​ജ​മാ​ണി​ക്യം വ്യാ​ഴാ​ഴ്ച മും​ബൈ​യി​ൽ ച​ർ​ച്ച ന​ട​ത്തും. കോ​ർ​പ​റേ​ഷ​ന്‍റെ ഒ​ഡി​ഷ പ്ലാ​ന്‍റി​ൽ​നി​ന്ന്​ 150 മെ​ഗാ​വാ​ട്ട്​ വീ​തം ഡി​സം​ബ​ർ 31 വ​രെ അ​നു​വ​ദി​ച്ചി​രു​ന്നു.

അ​ൺ അ​ലോ​ക്കേ​റ്റ​ഡ്​ വി​ഹി​ത​ത്തി​ൽ​നി​ന്നാ​ണ്​ യൂ​നി​റ്റി​ന്​ 4.65 രൂ​പ​ക്ക്​ വൈ​ദ്യ​തി ന​ൽ​കി​യ​ത്. കോ​ർ​പ​റേ​ഷ​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ 85 ശ​ത​മാ​നം വി​ഹി​തം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക്​ അ​നു​വ​ദി​ച്ച​താ​ണ്. ബാ​ക്കി 15 ശ​ത​മാ​ന​മാ​ണ്​ അ​ൺ​​അ​ലോ​ക്കേ​റ്റ​ഡ്​ വി​ഹി​തം. കേ​ര​ള​ത്തി​ലെ അ​തി​രൂ​ക്ഷ പ്ര​തി​സ​ന്ധി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തി​ൽ​നി​ന്ന്​ കൂ​ടു​ത​ൽ വൈ​ദ്യു​തി അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ്​ ​കേ​ര​ളം ആ​വ​ശ്യ​പ്പെ​ടു​ക.

കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ കെ.​സി. വേ​ണു​ഗോ​പാ​ൽ ഇ​ട​പെ​ട്ട്​ 250 മെ​ഗാ​വാ​ട്ട്​ വൈ​ദ്യു​തി കേ​ര​ള​ത്തി​ന്​ ന​ൽ​കാ​ൻ ഹി​മാ​ച​ൽ സ​ർ​ക്കാ​ർ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ യൂ​നി​റ്റി​ന്​ 13.50 രൂ​പ​യാ​ണ്​ വി​ല. സം​സ്ഥാ​ന​ത്തി​ന് ​വൈ​ദ്യു​തി വാ​ങ്ങാ​ൻ റെ​ഗ​ലേ​റ്റ​റി ക​മീ​ഷ​ൻ യൂ​നി​റ്റി​ന്​ പ​ത്ത്​ രൂ​പ എ​ന്ന പ​രി​ധി വെ​ച്ചി​ട്ടു​ണ്ട്. 80 മെ​ഗാ​വാ​ട്ട്​ വൈ​ദ്യു​തി​യാ​ണ് ​വൈ​കു​ന്നേ​ര​ത്തെ പീ​ക്ക്​ സ​മ​യ​ത്ത്​ ന​ൽ​കു​ക. ബാ​ക്കി 130 മെ​ഗാ​വാ​ട്ട്​ പ​ക​ൽ സ​മ​യ​ത്താ​ണ്​ ന​ൽ​കാ​മെ​ന്നാ​ണ്​ പ​റ​യു​ന്ന​ത്.

പ​ക​ൽ ഇ​ത്ര ഉ​യ​ർ​ന്ന വി​ല വ​രു​ന്ന അ​ധി​ക വൈ​ദ്യു​തി​യു​ടെ ആ​വ​ശ്യം കേ​ര​ള​ത്തി​നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​ല കു​റ​ക്ക​ണ​മെ​ന്നും പീ​ക്ക്​ സ​മ​യ​ത്ത്​ കൂ​ടു​ത​ൽ വൈ​ദ്യു​തി ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ ​കെ.​എ​സ്.​ഇ.​ബി ഹി​മാ​ച​ൽ പ്ര​ദേ​ശ്​​ സ​ർ​ക്കാ​റി​ന്​ മെ​യി​ൽ അ​യ​ച്ചി​ട്ടു​ണ്ട്. വൈ​ദ്യു​തി നി​യ​ന്ത്ര​ണം പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യ​ണെ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. കൈ​മാ​റ്റ ക​രാ​ർ പ്ര​കാ​രം മ​ട​ക്കി ന​ൽ​കേ​ണ്ട​തി​ൽ 150 മെ​ഗാ​വാ​ട്ട്​ ബു​ധ​നാ​ഴ്ച​യോ​ടെ കൊ​ടു​ത്തു​തീ​രും.

ഈ ​വൈ​ദ്യു​തി വ്യാ​ഴാ​ഴ്ച മു​ത​ൽ സം​സ്ഥാ​ന​ത്ത്​ ത​ന്നെ വി​ത​ര​ണം ചെ​യ്യാ​നാ​കു​മെ​ന്ന​ത്​ ചെ​റി​യ ആ​ശ്വാ​സ​മാ​ണ്. സെ​പ്റ്റം​ബ​ർ 30ഓ​ടെ ക​ടം പൂ​ർ​ണ​മാ​യി കൊ​ടു​ത്തു തീ​ർ​ക്കാ​നാ​കും. ബു​ധ​നാ​ഴ്​​ച​യും സം​സ്ഥാ​നം വൈ​ദ്യു​തി നി​ന്ത്ര​ണ​ത്തി​ലേ​ക്ക്​ പോ​യി. വൈ​കു​ന്നേ​രം 6.15നും ​രാ​ത്രി 12.45നും ​ഇ​ട​യി​ലാ​ണ്​ നി​യ​ന്ത്ര​ണം. 700 മു​ത​ൽ 900 മെ​ഗാ​വാ​ട്ടി​ന്‍റെ കു​റ​വ്​ ഉ​ണ്ടാ​യ​തി​നാ​ൽ നി​ന്ത്ര​ണ​മി​ല്ലാ​തെ മാ​റ്റ്​ മാ​ർ​ഗ​മു​ണ്ടാ​യി​ല്ല.

മ​ധ്യ​പ്ര​ദേ​ശി​ൽ​നി​ന്ന് ക​ട​മാ​യി ല​ഭ്യ​മാ​യി​രു​ന്ന 200 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ല​ഭി​ച്ചി​ല്ല. ബു​ധ​നാ​ഴ്ച 94.08 ദ​ശ​ല​ക്ഷം യൂ​നി​റ്റാ​യി​രു​ന്നു ഉ​പ​ഭോ​ഗം. പു​റ​ത്തു നി​ന്ന്​ ടാ​റ്റ സ്റ്റീ​ലി​ൽ​നി​ന്ന്​ 10 മെ​ഗാ​വാ​ട്ടും എ.​സി.​ബി.​ഐ.​എ​ല്ലി​ൽ​നി​ന്ന് 15 മെ​ഗ​വാ​ട്ടും മാ​ത്ര​മേ അ​ധി​ക​മാ​യി കി​ട്ടി​യു​ള്ളൂ.
 

Tags