സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോര്‍ഡില്‍ ; പവര്‍കട്ടിന്റെ സാഹചര്യമെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി
Apr 19, 2026, 12:42 IST
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന ഉപഭോഗത്തില്‍ കേരളം സര്‍വ്വകാല റെക്കോര്‍ഡിലെത്തി.
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോര്‍ഡില്‍. ഇന്നലത്തെ ഉപഭോഗം 117.15 ദശലക്ഷം യൂണിറ്റ് ആണ്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന ഉപഭോഗത്തില്‍ കേരളം സര്‍വ്വകാല റെക്കോര്‍ഡിലെത്തി.
വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയിലും കേരളത്തില്‍ റെക്കോര്‍ഡ് ഉപഭോഗമാണ് രേഖപ്പെടുത്തിയത്. ഇന്നലെ വൈകിട്ടത്തെ ആവശ്യകത 6033 മെഗാവാട്ട് ആണ്. സംസ്ഥാനത്ത് പവര്‍കട്ടിനോ ലോഡ് ഷെഡിംഗിനോ ഉള്ള സാഹചര്യമുണ്ടെന്നും ഇതൊഴിവാക്കാന്‍ ശ്രമം തുടങ്ങിയായും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു.
.jpg)

