കുതിച്ചുയര്‍ന്ന് കോഴിത്തീറ്റ വില; സംസ്ഥാനത്ത് കോഴിക്കുഞ്ഞുങ്ങള്‍ക്കും വില കൂടി ,കര്‍ഷകര്‍ക്ക് തിരിച്ചടി
Jul 4, 2026, 16:20 IST
കൊച്ചി: സംസ്ഥാനത്ത് കോഴിത്തീറ്റയുടെ വില കുതിച്ചുയരുന്നു. 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് കഴിഞ്ഞ അഞ്ച് മാസത്തിനിടെ 500 രൂപയോളമാണ് കൂടിയത്. അസംസ്‌കൃത വസ്തുക്കളായ ചോളം, സോയ എന്നിവയുടെ ലഭ്യതക്കുറവാണ് കാലിത്തീറ്റയുടെ വിലക്കയറ്റത്തിന് കാരണം. ഇതോടെ കോഴിവളര്‍ത്തല്‍ കര്‍ഷകര്‍ പ്രതിസന്ധിയിലായി.
കോഴിക്കുഞ്ഞുങ്ങളുടെ വില ഇരട്ടിയോളമായി വര്‍ദ്ധിച്ചതും കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. ഇതോടെ ഓണം സീസണില്‍ കോഴിയിറച്ചി വിലയും ഉയരും. വിലനിയന്ത്രണത്തിന് സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ വേണമെന്നാണ് സംഘടനകളുടെ ആവശ്യം.
.jpg)

