പാലക്കാട് മെഡിക്കല്‍ കോളജില്‍ ഡിവൈഎഫ്‌ഐ നടത്തുന്ന പൊതിച്ചോര്‍ വിതരണം നാലാം വര്‍ഷത്തിലേക്ക്

പാലക്കാട് മെഡിക്കല്‍ കോളജില്‍ ഡിവൈഎഫ്‌ഐ നടത്തുന്ന പൊതിച്ചോര്‍ വിതരണം നാലാം വര്‍ഷത്തിലേക്ക്. ഇതുവരെ 15 ലക്ഷത്തോളം പൊതിച്ചോറുകളാണ് ഡിവൈഎഫ്‌ഐ വീടുകളില്‍ നിന്ന് ശേഖരിച്ച് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നല്‍കിയത്. ഡിവൈഎഫ്‌ഐ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വിവരം അറിയിച്ചത്.
കഴിഞ്ഞ ദിവസം തൃശുര്‍ മെഡിക്കല്‍ കോളജില്‍ ഡിവൈഎഫ്‌ഐ നടത്തുന്ന പൊതിച്ചോര്‍ വിതരണം ഏഴാം വര്‍ഷത്തിലേക്ക് കടന്നു.ഒരു കോടിയോളം പൊതിച്ചോറുകളാണ് ഡിവൈഎഫ്‌ഐ വീടുകളില്‍ നിന്ന് ശേഖരിച്ച് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നല്‍കിയത്.
ഡി വൈ എഫ് ഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ നടക്കുന്ന ഹൃദയപൂര്‍വ്വം പൊതിച്ചോറ് വിതരണത്തിന്റെ നാലാം വാര്‍ഷികം ഡി വൈ എഫ് ഐ സംസ്ഥാന ട്രഷറര്‍ എസ്.ആര്‍ അരുണ്‍ ബാബു ഉദ്ഘാടനം ചെയ്തു.കേന്ദ്ര കമ്മറ്റി അംഗം ആര്‍.രാഹുല്‍ പങ്കെടുത്തു.1460 ദിവസങ്ങളിലായി 1422700 പൊതിച്ചോറുകളാണ് ഇതു വരെ ഇവിടെ വിതരണം നടത്തിയതെന്ന് ഡിവൈഎഫ്‌ഐ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിക്കുന്നു.