നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് കച്ചവടത്തിന് കോൺഗ്രസ് കൂട്ടു നിൽക്കരുത് ; തൃശൂരിൽ കോൺഗ്രസിനെതിരേ പോസ്റ്ററുകൾ

Congress should not be involved in seat trading in assembly elections; Posters against Congress in Thrissur

 

തൃശൂർ: തൃശൂരിൽ കോൺഗ്രസിനെതിരേ വ‍്യാപക പോസ്റ്ററുകൾ. നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് കച്ചവടത്തിന് കോൺഗ്രസ് കൂട്ടു നിൽക്കരുതെന്നും കോൺഗ്രസിൽ വർഗീയ പ്രീണനമാണ് നടക്കുന്നതെന്നുമാണ് പോസ്റ്ററിൽ എഴുതിയിട്ടുള്ളത്. സേവ് കോൺഗ്രസിന്‍റെ പേരിലാണ് പോസ്റ്റർ പതിച്ചിട്ടുള്ളത്.

tRootC1469263">

തൃശൂർ സീറ്റ് പണത്തിന് വേണ്ടി വിറ്റെന്നും ഡിസിസി അധ‍്യക്ഷൻ ജോസഫ് ടാജറ്റ്, മുൻ എംഎൽഎ എംപി വിൻ‌സന്‍റ് എന്നിവരാണ് ഇതിനു പിന്നിലെന്നും പോസ്റ്ററിൽ ആരോപിക്കുന്നു. തൃശൂരിൽ രാജൻ പല്ലൻ സ്ഥാനാർഥിയാകുമെന്ന് സൂചനകൾ പുറത്തു വന്നതിനു പിന്നാലെയാണ് പോസ്റ്ററുകൾ പ്രത‍്യക്ഷപ്പെട്ടിരിക്കുന്നത്.

Tags