തപാൽ വോട്ട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കു മാത്രമായിരിക്കും : തെരഞ്ഞെടുപ്പ് കമീഷൻ

Final voter list for Lok Sabha elections; 6.49 lakh voters have increased
Final voter list for Lok Sabha elections; 6.49 lakh voters have increased

തപാൽ വോട്ട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കു മാത്രമായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമങ്ങൾ പ്രകാരം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലല്ലാത്ത ഒരു വിഭാഗത്തിനും പോസ്റ്റൽ വോട്ട് സൗകര്യം ഏർപ്പെടുത്താൻ കഴിയില്ലെന്ന് കമീഷൻ അറിയിച്ചു.

tRootC1469263">

കോവിഡ് സമയത്ത് നടന്ന 2020ലെ തെരഞ്ഞെടുപ്പിലും ഡ്യൂട്ടിയിലുള്ളവർക്ക് മാത്രമേ പോസ്റ്റൽ വോട്ട് സൗകര്യം ലഭ്യമായിരുന്നുള്ളൂ. കോവിഡ് രോഗികൾക്കും ക്വാറൻ്റീനിലുള്ളവർക്കും മാത്രം അന്ന് സ്പെഷൽ പോസ്റ്റൽ ബാലറ്റ് അനുവദിച്ചിരുന്നു.

അപേക്ഷകൾ ലഭിക്കുന്ന മുറക്ക് പോസ്റ്റൽ ബാലറ്റ് വിതരണം ചെയ്യും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർ അവരെ ഡ്യൂട്ടിയിൽ നിയോഗിച്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ പകർപ്പ് സഹിതം നിശ്ചിത ഫോറത്തിൽ ആവശ്യപ്പെട്ടാൽ പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ നൽകാൻ വരണാധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഇതിനായി സമ്മതിദായകനായി രജിസ്റ്റർ ചെയ്തിട്ടുള്ള വാർഡിലെ വരണാധികാരിക്കാണ് അപേക്ഷ നൽകേണ്ടത്. പോസ്റ്റൽ ബാലറ്റ് അപേക്ഷകർക്ക് അയച്ചു കൊടുക്കാനും വോട്ട് രേഖപ്പെടുത്തി വരണാധികാരിക്ക് തിരിച്ച് അയക്കുന്നതിനും തപാൽ സ്റ്റാമ്പ് ആവശ്യമില്ല. തെരഞ്ഞെടുപ്പ് കമീഷൻ്റെ ആവശ്യപ്രകാരം തപാൽവകുപ്പ് ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

Tags