ചർച്ചകൾക്കും തർക്കങ്ങൾക്കും വിരാമം; വി ഡി എസ് സർക്കാരിന്റെ മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി
തിരുവനന്തപുരം: ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ വിരാമമിട്ട് പുതിയ മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. പ്രോടെം സ്പീക്കറുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി വി.ഡി സതീശൻ മന്ത്രിമാരുടെ വകുപ്പുകൾ അടങ്ങിയ അന്തിമ പട്ടിക ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് കൈമാറി.
മുഖ്യമന്ത്രി വി ഡി സതീശൻ – ധനകാര്യം, നിയമം, പൊതുഭരണം,തുറമുഖം,സയൻസ് & ടെക്നോളജി, ലോട്ടറി,എയർപോർട്ട്, മെട്രോ
രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലൻസ്, ഫയർ & റെസ്ക്യൂ , ജയിൽ, കയർ
സണ്ണി ജോസഫ് – വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യം
കെ മുരളീധരൻ – ആരോഗ്യം,ദേവസ്വം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ യൂണിവേഴ്സിറ്റി, ഭക്ഷ്യ സുരക്ഷ
എ പി അനിൽകുമാർ – റവന്യൂ
പി സി വിഷ്ണുനാഥ് – ടൂറിസം, സാംസ്കാരികം
എം ലിജു – സഹകരണം , എക്സൈസ്
റോജി എം ജോൺ – ഉന്നത വിദ്യാഭ്യാസം
ടി സിദ്ദിഖ് – കൃഷി
കെ എ തുളസി – പട്ടിക ജാതി – പട്ടിക വർഗ ക്ഷേമ വകുപ്പ്
ബിന്ദു കൃഷ്ണ – തൊഴിൽ, വനിതാ – ശിശു സംരക്ഷണം,ക്ഷീര വികസനം
ഒ ജെ ജനീഷ് – കായികം, യുവജനക്ഷേമം
പി കെ കുഞ്ഞാലികുട്ടി – വ്യവസായം,ഐ ടി
എൻ. ഷംസുദ്ദീൻ – പൊതുവിദ്യാഭ്യാസം, ന്യൂനപക്ഷ വികസനം
കെ എം ഷാജി – തദ്ദേശ സ്വയം ഭരണം
മോൻസ് ജോസഫ് – ജലവിഭവ വകുപ്പ് , ഇറിഗേഷൻ
പി കെ ബഷീർ – പൊതുമരാമത്ത്
വി ഇ അബ്ദുൽ ഗഫൂർ – ഫിഷറീസ് , സാമൂഹ്യനീതി
അനൂപ് ജേക്കബ് – ഭക്ഷ്യ പൊതുവിതരണം
സി.പി ജോൺ-ഗതാഗതം
ഷിബു ബേബി ജോൺ – വനം വകുപ്പ്
എന്നിങ്ങനെയാണ് വകുപ്പുകൾ.
.jpg)

