പിണറായി വിജയനെതിരെ പൂഞ്ഞാർ എംഎൽഎയുടെ പരാമർശം ഗുണ്ടായിസവും കലാപാഹ്വാനവും ; വി.എൻ വാസവൻ

vn vasavan

 തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ പൂഞ്ഞാർ എംഎൽഎ നടത്തിയ വിവാദ പ്രസ്താവനയ്ക്കെതിരെ സിപിഐഎം ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് വി.എൻ. വാസവൻ വ്യക്തമാക്കി. എംഎൽഎയുടെ സംസാരം തികഞ്ഞ ഗുണ്ടായിസവും കലാപാഹ്വാനവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങൾ അർപ്പിച്ച വിശ്വാസത്തെയാണ് എംഎൽഎ ഇതിലൂടെ തകർത്തുകളഞ്ഞതെന്നും, ഇത് മൊത്തം പൂഞ്ഞാറുകാരെയും അപകീർത്തിപ്പെടുത്തുന്നതാണെന്നും വാസവൻ കൂട്ടിച്ചേർത്തു.

അതേസമയം, എംജി സർവകലാശാലയിൽ വിസി മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കിനെയും അദ്ദേ​ഹം രൂക്ഷമായി വിമർശിച്ചു. സർവകലാശാലയിൽ അടിയന്തരാവസ്ഥയ്ക്ക് തുല്യമായ സാഹചര്യമാണ് നിലവിലുള്ളതെന്നും മാധ്യമ വിലക്ക് തീർത്തും പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

Tags