പൂക്കോട്ടുംപാടം കോട്ടപ്പുഴ മലവെള്ളപ്പാച്ചില്‍; കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി
Updated: Sep 22, 2026, 15:42 IST
മലവെള്ളപ്പാച്ചിലില്‍ കാണാതായ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു.
മലപ്പുറം : പൂക്കോട്ടുംപാടം കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവതിയുടെ മൃതദേഹം കൂടി കണ്ടെത്തി.ടി.കെ. ഉന്നതിയിലെ സജിതയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ അപകടത്തില്‍ കാണാതായ മുഴുവൻ പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അധികൃതർ സ്ഥിരീകരിച്ചു.
മലവെള്ളപ്പാച്ചിലില്‍ കാണാതായ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു. കോട്ടക്കല്‍ എടരിക്കോട് സ്വദേശി മങ്ങാടൻ അനസ് യാസീൻ, തിരൂർ സ്വദേശി മുഹമ്മദ് കുട്ടി, വണ്ടൂർ സ്വദേശി കുപ്പനത്ത് സജ്ജാദ്, കരുവാരക്കുണ്ട് സ്വദേശി റഹീം എന്നിവരെയാണ് അപകടത്തില്‍ നേരത്തെ തിരിച്ചറിഞ്ഞിരുന്നത്. ദുരന്തമുഖത്ത് നിന്ന് ഒഴുക്കില്‍പ്പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്താനും സാധിച്ചിരുന്നു.
.jpg)

