'പൂക്കളം തട്ടിത്തെറിപ്പിച്ചത് മാനസികസമ്മര്‍ദ്ദം മൂലം, മാപ്പ് പറഞ്ഞ് പെണ്‍കുട്ടി

d

എറണാകുളം പാലാരിവട്ടം മെട്രോ പില്ലര്‍ 545-ന് സമീപമുള്ള 'മൈഥിലി' എന്ന കെട്ടിടത്തിന്റെ മുന്നിലിട്ട പൂക്കളമാണ് പെണ്‍കുട്ടി തട്ടിത്തറിപ്പിച്ചത്

കൊച്ചി: ഓണാഘോഷത്തിന്റെ ഭാഗമായി പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് പെണ്‍കുട്ടി. മനപ്പൂര്‍വം ചെയ്തതല്ലെന്നും ജോലി സംബന്ധമായ നിരാശയ്ക്കിടെ അറിയാതെ കാലുതട്ടിയതാണെന്നുമാണ് പെണ്‍കുട്ടിയുടെ വിശദീകരണം.ബിഎന്‍എസ് 192 വകുപ്പ് പ്രകാരം പാലാരിവട്ടം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് മാപ്പപേക്ഷയുമായി പെണ്‍കുട്ടി നേരിട്ട് രംഗത്തെത്തിയത്.

എറണാകുളം പാലാരിവട്ടം മെട്രോ പില്ലര്‍ 545-ന് സമീപമുള്ള 'മൈഥിലി' എന്ന കെട്ടിടത്തിന്റെ മുന്നിലിട്ട പൂക്കളമാണ് പെണ്‍കുട്ടി തട്ടിത്തറിപ്പിച്ചത്.കെട്ടിടത്തിലെ സ്ഥാപനങ്ങള്‍ ചേര്‍ന്ന് ഉത്രാടനാളില്‍ ഒരുക്കിയ പൂക്കളമാണ് അലങ്കോലപ്പെട്ടത്.

സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചതോടെയാണ് വിശദീകരണവുമായി പെണ്‍കുട്ടി രംഗത്തെത്തിയത്. മാനസികസമ്മര്‍ദ്ദം മൂലമുണ്ടായ അബദ്ധമാണിതെന്നും അല്ലാതെ മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും പെണ്‍കുട്ടി പറഞ്ഞു. വ

Tags