പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂ‍ജ നടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

google news
narayanan

പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂ‍ജ നടത്തിയ സംഭവത്തിൽ ഒരാളെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു. ഇടുക്കി മഞ്ജുമല സ്വദേശി സൂരജ് പി സുരേഷ് ആണ് പിടിയിലായത്. നാരായണനെയും സംഘത്തെയും ഗവിയിൽ എത്തിച്ചത് ഇയാളാണ്. പൂജക്കായി ഇയാൾ പൊന്നമ്പലമേട്ടിലും ഉണ്ടാരുന്നു. ഇതോടെ കേസിൽ വനംവകുപ്പ് അറസ്റ്റ് ചെയ്തവരുടെ എണ്ണം നാലായി. സംഭവത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒരാളും അറസ്റ്റിലായിട്ടുണ്ട്.

Tags