പൊന്നമ്പലമേട്ടിലേക്ക് ആളുകളെ കടത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു നടത്തി

google news
narayanan

പൊന്നമ്പലമേട്ടിലേക്ക് ആളുകളെ കടത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു നടത്തി. നാരായണൻ നമ്പൂതിരിയെയും സംഘത്തെയും കൊണ്ടുപോയ വഴിയും പൂജ നടത്തിയ സ്ഥലവും ഉൾപ്പെടെ പ്രതികൾ വനപാലകർക്ക് കാണിച്ചുകൊടുത്തു. ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് പ്രതികളെ പൊന്നമ്പല മേട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.പ്രതികളെ ഇന്ന് പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

വനമേഖലയിൽ അതിക്രമിച്ചു കടക്കൽ നാരായണൻ നമ്പൂതിരിക്കെതിരെ കേസെടുത്തിരുന്നു. വനമേഖലയിൽ അതിക്രമിച്ചു കയറിയതിനാണ് കേസ്. മൂന്നുവർഷംവരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്‌ഷൻ (27, 51), കേരള വന നിയമം 1961 (ഭേദഗതി 1999) സെക്‌ഷൻ 27 (1) ഇ (4) എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ്. ജാമ്യമില്ലാത്ത വകുപ്പുകളാണ് ഇവ.

Tags