പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും സഞ്ചാരികള്‍ക്കായി തുറന്നു

PONMUDI

ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചില്‍ സാധ്യതയും പ്രതികൂല കാലാവസ്ഥയും കാരണം രണ്ട് ദിവസം മുൻപാണ് അടച്ചത്.

 

കൊല്ലം : പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും സഞ്ചാരികള്‍ക്കായി തുറന്നു. ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചില്‍ സാധ്യതയും പ്രതികൂല കാലാവസ്ഥയും കാരണം രണ്ട് ദിവസം മുൻപാണ് അടച്ചത്.അതേസമയം 

അര്‍ണബ് ചുഴലിക്കാറ്റ് തീരം തൊട്ടു. പുലര്‍ച്ചെ 1.20ന് പുതുച്ചേരിയിലെ യാനത്തിന് സമീപം കരതൊട്ടുവെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ശക്തമായ കാറ്റിനെത്തുടര്‍ന്ന് മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. തീരദേശ ദേശീയ പാതയില്‍ ഗതാഗത തടസവുമുണ്ടായി. തെക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴയും കാറ്റുമുണ്ട്.

ആന്ധ്രാപ്രദേശ് തീരത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. നിരവധപ്പേരെ മാറ്റിപ്പാർപ്പിച്ചു. ആന്ധ്രയില്‍ 10 ജില്ലകളിലും ഒഡീഷയില്‍ ആറ് ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ അനകപ്പള്ളി, വിശാഖപട്ടണം, കാക്കിനട, കൊനസീമ ജില്ലകളിലെ പല സ്ഥലങ്ങളിലും കനത്ത മഴ പെയ്തു.

Tags