പൊങ്കാല മടക്കയാത്ര; വിപുലമായ യാത്രാ സൗകര്യങ്ങളുമായി റെയില്‍വേയും കെഎസ്‌ആർടിസിയും
ഇന്ന് വൈകിട്ട് പുറപ്പെടുന്ന ചെന്നൈ എക്സ്പ്രസിന് കഴക്കൂട്ടം, ചിറയിൻകീഴ് സ്റ്റേഷനുകളില്‍ അധിക സ്റ്റോപ്പ് അനുവദിച്ചു
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല സമർപ്പണം കഴിഞ്ഞ് മടങ്ങുന്ന ഭക്തർക്കായി റെയില്‍വേയും കെഎസ്‌ആർടിസിയും വിപുലമായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കി.തിരക്ക് ഒഴിവാക്കാൻ ട്രെയിനുകള്‍ക്ക് പ്രത്യേക സ്റ്റോപ്പുകളും ബസുകള്‍ക്ക് പ്രത്യേക സ്റ്റാൻഡുകളും അനുവദിച്ചിട്ടുണ്ട്.
tRootC1469263">എറണാകുളം എക്സ്പ്രസ് (കോട്ടയം വഴി) വൈകിട്ട് 3.10-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ഈ ട്രെയിനിന് കഴക്കൂട്ടം, വർക്കല, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, തൃപ്പൂണിത്തുറ തുടങ്ങി പ്രധാന സ്റ്റേഷനുകളിലെല്ലാം സ്റ്റോപ്പ് അനുവദിച്ചു. എറണാകുളം എക്സ്പ്രസ് (ആലപ്പുഴ വഴി) ഉച്ചയ്ക്ക് 2.40-ന് പുറപ്പെടുന്ന ട്രെയിനിന് കഴക്കൂട്ടം, കൊല്ലം, ഹരിപ്പാട്, ആലപ്പുഴ, ചേർത്തല, തുറവൂർ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
ഇന്ന് വൈകിട്ട് പുറപ്പെടുന്ന ചെന്നൈ എക്സ്പ്രസിന് കഴക്കൂട്ടം, ചിറയിൻകീഴ് സ്റ്റേഷനുകളില്‍ അധിക സ്റ്റോപ്പ് അനുവദിച്ചു. നിസാമുദ്ദീൻ എക്സ്പ്രസ് (2.30 PM), നാഗർകോവില്‍ പാസഞ്ചർ, കൊല്ലം-കന്യാകുമാരി മെമു (3.20 PM) തുടങ്ങിയ ട്രെയിനുകള്‍ നിശ്ചിത സമയത്തേക്കാള്‍ വൈകിയാകും സർവീസ് നടത്തുക.
പൊങ്കാല നിവേദ്യത്തിന് ശേഷം എല്ലാ ദീർഘദൂര ബസുകളും തമ്പാനൂർ ബസ് ടെർമിനലില്‍ നിന്ന് തന്നെ സർവീസ് ആരംഭിക്കും. ഫാസ്റ്റ് പാസഞ്ചർ ബസുകള്‍ പാളയം മുതല്‍ പനവിള വരെ നിരയായി ഇട്ട ശേഷം തിരക്കനുസരിച്ച് ടെർമിനലില്‍ പ്രവേശിപ്പിക്കും. നെയ്യാറ്റിൻകര ഭാഗത്തേക്കുള്ള ബസുകള്‍ കിള്ളിപ്പാലത്തുനിന്നും, കാട്ടാക്കട ഭാഗത്തേക്കുള്ളവ ബേക്കറി ജംക്‌ഷനില്‍നിന്നും, വിഴിഞ്ഞം ഭാഗത്തേക്കുള്ളവ കമലേശ്വരം സ്കൂളിന് മുന്നില്‍നിന്നും യാത്ര തുടങ്ങും.
.jpg)


