പൊങ്കൽ; മംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ
ട്രെയിൻ നമ്പർ 06577 ബാംഗ്ലൂർ കൻ്റോൺമെൻ്റ് - കണ്ണൂർ എക്സ്പ്രസ് ചൊവ്വാഴ്ച (ജനുവരി 13) രാത്രി 07.00 നാണ് പുറപ്പെടുക. പിറ്റേന്ന് രാവിലെ 07.50 ന് കണ്ണൂരിലെത്തും. ബുധനാഴ്ച പുലർച്ചെ 1.50 നാണ് ട്രെയിൻ പാലക്കാട് എത്തുക.
കണ്ണൂർ : പൊങ്കൽ പ്രമാണിച്ച് മംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവീസുണ്ടാകും.06126 മംഗളൂരു-ചെന്നൈ ട്രെയിൻ 13ന് പുലർച്ചെ 3.10ന് മംഗളൂരു ജങ്ഷനിൽ നിന്ന് പുറപ്പെടും. 3.50ന് കാസർകോട്ടും അഞ്ചിന് കണ്ണൂരിലും എത്തും.
രാത്രി 11.20നാണ് ചെന്നൈയിൽ എത്തുക. തിരിച്ച് 06125 ട്രെയിൻ 14ന് പുലർച്ചെ 4.15ന് ചെന്നൈയിൽ നിന്ന് പുറപ്പെടും.രാത്രി 11.30ന് മംഗളൂരുവിൽ എത്തും. കണ്ണൂരിൽ വൈകീട്ട് 6.50, കാസർകോട്ട് രാത്രി 8.20 ആണ് സമയം.
tRootC1469263">ട്രെയിൻ നമ്പർ 06577 ബാംഗ്ലൂർ കൻ്റോൺമെൻ്റ് - കണ്ണൂർ എക്സ്പ്രസ് ചൊവ്വാഴ്ച (ജനുവരി 13) രാത്രി 07.00 നാണ് പുറപ്പെടുക. പിറ്റേന്ന് രാവിലെ 07.50 ന് കണ്ണൂരിലെത്തും. ബുധനാഴ്ച പുലർച്ചെ 1.50 നാണ് ട്രെയിൻ പാലക്കാട് എത്തുക. തുടർന്ന് 2.55 ഷൊർണൂർ, 3.43 തിരൂർ, 4.27 കോഴിക്കോട്, 5.08 വടകര, 5.33 തലശേരി എന്നീ സ്റ്റേഷനുകൾ പിന്നിട്ടാണ് 7.50ന് കണ്ണൂരിലെത്തുക
മടക്കയാത്ര ട്രെയിൻ നമ്പർ 06578 കണ്ണൂർ - ബാംഗ്ലൂർ കൻ്റോൺമെൻ്റ് എക്സ്പ്രസ് ജനുവരി 14 ബുധനാഴ്ച രാവിലെ 11.30ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ഞായറാഴ്ച പുലർച്ചെ 04.10ന് ബാഗ്ലൂർ കൻ്റോൺമെൻ്റ് സ്റ്റേഷനിലെത്തും. തലശേരി 11.48 , വടകര 12.08 , കോഴിക്കോട് 12.52 , തിരൂർ 01.28 , ഷൊർണൂർ 02. 55 , പാലക്കാട് 04.02 എന്നിങ്ങനെയാണ് .
.jpg)


