പൊങ്കൽ അവധി കഴിഞ്ഞ് മടങ്ങുന്നവർക്ക് ആശ്വാസം; ബെംഗളൂരുവിലേക്ക് പുതിയ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു

Relief for those returning after Pongal holidays; New special train to Bengaluru announced

സുഗമമായ യാത്ര സംവിധാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചത്

കൊച്ചി: പൊങ്കൽ അവധി കഴിഞ്ഞ്  മടങ്ങുന്നവർക്കായി  സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. കോട്ടയം - ബെംഗളൂരു റൂട്ടിൽ ആണ് പുതിയ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചത്. പൊങ്കൽ അവധി കഴിഞ്ഞ് മടങ്ങുന്നവർ തിക്കിലും തിരക്കിലും പെട്ട് പോകാതെ സുഗമമായ യാത്ര സംവിധാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സതേൺ റെയിൽവേ പുതിയ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചത്.

tRootC1469263">

കോട്ടയത്ത് നിന്ന് ബെംഗളൂരു കൻ്റോൺമെൻ്റ് എക്സ്പ്രസ് സ്പെഷ്യൽ സ്റ്റേഷനിലേക്കും തിരിച്ചും ഓരോ സർവീസാണ് സ്പെഷ്യൽ ട്രെയിൻ നടത്തുക. ആകെ 11 സ്റ്റോപ്പുകൾ മാത്രമാണ് ട്രെയിനുള്ളത്. ഇതിൽ നാലെണ്ണം കേരളത്തിലാണ്. 06147 കോട്ടയം - ബെംഗളൂരു കൻ്റോൺമെൻ്റ് എക്സ്പ്രസ് ജനുവരി 18 ഞായറാഴ്ച ഉച്ചയ്ക്ക് 12:30 നാണ് ബെംഗളൂരുവിലേക്ക് പുറപ്പെടുക. പിറ്റേന്ന് രാവിലെ 03:30 ന് ബെംഗളൂരുവിലെത്തുകയും ചെയ്യും. 01:35 എറണാകുളം ടൗൺ, 02:03 ആലുവ, 03:00 തൃശൂർ, 04:50 പാലക്കാട് എന്നിവിടങ്ങളിൽ മാത്രമാണ് സ്പെഷ്യൽ ട്രെയിനിന് കേരളത്തിൽ സ്റ്റോപ്പുകളുള്ളത്. തുടർന്ന് പൊതനൂർ, തിരുപ്പൂർ, ഈറോഡ്, സേലം, കുപ്പം, ബംഗാർപേട്ട്, കൃഷ്ണരാജപുരം എന്നീ സ്റ്റേഷനുകൾ പിന്നിട്ട് ബെംഗളൂരു കൻ്റോൺമെൻ്റിലെത്തും.
മടക്കയാത്ര 06148 ബെംഗളൂരു - കോട്ടയം എക്സ്പ്രസ് സ്പെഷ്യൽ ജനുവരി 19 തിങ്കളാഴ്ച രാത്രി 10:20നാണ് പുറപ്പെടുക. തുടർന്ന് പിറ്റേന്ന് രാവിലെ 10:50ന് കോട്ടയത്തെത്തും. ചൊവ്വാഴ്ച രാവിലെ 06:45ന് പാലക്കാട് എത്തുന്ന ട്രെയിൻ 07:52 തൃശൂർ, 08:42 ആലുവ, 09:15 എറണാകുളം ടൗൺ എന്നീ സ്റ്റേഷനുകൾ പിന്നിട്ടാണ് 10:50ന് കോട്ടയത്തെത്തുക.

ട്രെയിനിൻ്റെ ടിക്കറ്റ് ബുക്കിങ് ഇന്ന് രാവിലെ എട്ട് മണിയ്ക്ക് ആരംഭിച്ചിട്ടുണ്ട്. രണ്ട് എസി ത്രീ ടയർ കോച്ചുകളും 18 സ്ലീപ്പർ ക്ലാസ് കോച്ചുകളും രണ്ട് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും രണ്ട് ഭിന്നശേഷി സൗഹൃദ സെക്കൻഡ് ക്ലാസ് കോച്ചുകളുമാണ് ട്രെയിനിനുള്ളത്. സ്ലീപ്പർ ക്ലാസിന് കോട്ടയത്ത് നിന്ന് ബെംഗളൂരുവിലേക്ക് 505 രൂപയും എസി ത്രീ ടയറിന് 1340 രൂപയുമാണ് ടിക്കറ്റ് നിരക്ക്. എറണാകുളത്ത് നിന്ന് ഇത് യഥാക്രമം 470, 1225 ഉം, തൃശൂരിൽ നിന്ന് 435 , 1165 ഉം, പാലക്കാട് നിന്ന് 400, 1070 എന്നിങ്ങനെയുമാണ്.
 

Tags