സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൊങ്കൽ ; തമിഴ്മക്കൾക്ക് തൈപൊങ്കൽ ആശംസകൾ നേർന്ന് മു​ഖ്യമന്ത്രി പിണറായി വിജയൻ

pinarayi vijayan

തമിഴ്നാട്ടിലെ പ്രമുഖ കാർഷിക വിളവെടുപ്പ് ഉത്സവമാണ് പൊങ്കൽ. തമിഴ്നാട്ടിൽ തൈപ്പൊങ്കൽ ആഘോഷിക്കുന്ന വേളയിൽ ആശംസയുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ.

ഈ വിളവെടുപ്പ് ഉത്സവം ജനങ്ങൾക്കിടയിലെ സൗഹൃദവും സന്തോഷവും സമൃദ്ധിയും പങ്കുവെച്ച് ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു. ഒരു സമൂഹം സമഗ്രമായ വളർച്ച കൈവരിക്കണമെങ്കിൽ അവിടെ സമത്വവും നീതിയും നടപ്പിലാകണം. ആ അർത്ഥത്തിൽ ഈ പൊങ്കൽ തിരുനാളിൽ എല്ലാവർക്കും തുല്യനീതി ലഭിക്കട്ടെ.

tRootC1469263">

ഓരോ മനുഷ്യനും അർഹമായ മാന്യതയോടെ ജീവിക്കാൻ കഴിയട്ടെ എന്നും എല്ലാവരുടെയും ക്ഷേമത്തിനായി ജാതി മത ഭേദമില്ലാതെ നമ്മൾ എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കാൻ പ്രചോദനം ആകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ കൂടിയാണ് മുഖ്യമന്ത്രി ആശംസനേർന്നത്.നല്ല വിളവെടുപ്പ് ലഭിച്ചതിന് സൂര്യദേവന് നന്ദി പറയുന്ന ആചാരം കൂടി ഈ ആഘോഷ വേളയിൽ നടക്കുന്നുണ്ട്. 
 

Tags