സന്ദർശനം നടത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ, തൃശൂർ പിടിച്ചതുപോലെ സുരേഷ് ഗോപിക്ക് എൻ.എസ്.എസ് പിടിക്കാനാവില്ല : ജി. സുകുമാരൻ നായർ
തിരുവനന്തപുരം: തൃശൂർ പിടിച്ചതുപോലെ സുരേഷ് ഗോപിക്ക് എൻ.എസ്.എസ് പിടിക്കാനാവില്ലെന്ന് ജി. സുകുമാരൻ നായർ. അന്ന് സുരേഷ് ഗോപി സന്ദർശനം നടത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നുവെന്നും സുകുമാരൻ നായർ പറഞ്ഞു.
സുരേഷ് ഗോപി ജനിച്ചതിനു ശേഷം ആദ്യമായാണ് എൻ.എസ്.എസ് ആസ്ഥാനത്ത് കാലുകുത്തുന്നത് തന്നെ. ഏറെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് അദ്ദേഹം അവിടെ വന്നത്. വി.എസ്. അച്യുതാനന്ദൻ കെ.കെ. രമയെ കാണാൻ പോയ പോലെയാണ് സുരേഷ് ഗോപി അന്ന് ഇവിടെ വന്നതെന്ന് പറയാം. ഒരു സംഘടനയുടെ ബജറ്റ് അവതരണം നടന്നുകൊണ്ടിരിക്കെയാണ് സുകുമാരൻ നായർ അവിടെയെത്തിയത്. മറ്റൊരിടത്തും ഇത് നടക്കില്ല. തൃശൂർ പിടിച്ചെടുത്തതു പോലെ എൻ.എസ്.എസ് ഒരിക്കലും പിടിക്കാൻ സുകുമാരൻ നായർ പറഞ്ഞു.
tRootC1469263">2015ലായിരുന്നു അത്. അന്ന് എൻ.എസ്.എസ് ആസ്ഥാനത്ത് ബജറ്റ് യോഗം നടക്കുന്നിടത്ത് എത്തിയ സുരേഷ് ഗോപിയോട് സുകുമാരൻ നായർ അതൃപ്തി പ്രകടിപ്പിച്ചത് വലിയ വാർത്തയായിരുന്നു. ആ സംഭവത്തിലാണ് സുകുമാരൻ നായർ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. 2019ലും പിന്നീട് ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പും സുരേഷ് ഗോപി എൻ.എസ്.എസ് ആസ്ഥാനത്തെത്തി സുകുമാരൻ നായരെ കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു.
.jpg)


