പാർട്ടിയെ തകർക്കാമെന്നത് രാഷ്ട്രീയ എതിരാളികളുടെ വ്യാമോഹം മാത്രം : സിപിഐ എം
കമ്യൂണിസ്റ്റ് പാർടിയെ സംബന്ധിച്ച് തെരഞ്ഞെടുപ്പുകൾ ആശയ പ്രചാരണവേദിയും രാഷ്ട്രീയാടിത്തറ വിപുലപ്പെടുത്താനുള്ള അവസരവുമായാണ് കാണുന്നത്. അതുകൊണ്ട് തെരഞ്ഞെടുപ്പ് പരാജയം കമ്യൂണിസ്റ്റ് പാർടിയുടെ അവസാനമാണെന്ന് കരുതുന്നത് തെറ്റാണ്. ബഹുജനങ്ങളെയും പാർടി അനുഭാവികളെയും പ്രവർത്തകരെയും അണിനിരത്തിയും അവരെ വിശ്വാസത്തിലെടുത്തും പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ചാണ് സിപിഐ എം എന്നും മുന്നേറിയത്.
തളിപ്പറമ്പ് : നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ രാത്രിയിൽ പോസ്റ്ററൊട്ടിച്ചും സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകളിലൂടെ പ്രചരണം നടത്തിയും പാർട്ടിയെ തകർക്കാമെന്നത് രാഷ്ട്രീയ എതിരാളികളുടെ വ്യാ തളിപ്പറമ്പ് : നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ രാത്രിയിൽ പോസ്റ്ററൊട്ടിച്ചും സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകളിലൂടെ പ്രചരണം നടത്തിയും പാർട്ടിയെ തകർക്കാമെന്നത് രാഷ്ട്രീയ എതിരാളികളുടെ വ്യാമോഹം മാത്രമാണെന്ന് സിപിഐ എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷ് പ്രസ്താവനയിൽ പറഞ്ഞു. മോഹം മാത്രമാണെന്ന് സിപിഐ എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷ് പ്രസ്താവനയിൽ പറഞ്ഞു.
കമ്യൂണിസ്റ്റ് പാർടിയെ സംബന്ധിച്ച് തെരഞ്ഞെടുപ്പുകൾ ആശയ പ്രചാരണവേദിയും രാഷ്ട്രീയാടിത്തറ വിപുലപ്പെടുത്താനുള്ള അവസരവുമായാണ് കാണുന്നത്. അതുകൊണ്ട് തെരഞ്ഞെടുപ്പ് പരാജയം കമ്യൂണിസ്റ്റ് പാർടിയുടെ അവസാനമാണെന്ന് കരുതുന്നത് തെറ്റാണ്. ബഹുജനങ്ങളെയും പാർടി അനുഭാവികളെയും പ്രവർത്തകരെയും അണിനിരത്തിയും അവരെ വിശ്വാസത്തിലെടുത്തും പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ചാണ് സിപിഐ എം എന്നും മുന്നേറിയത്.
ഇൗയൊരു തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ സംസ്ഥാന സെക്രട്ടറിയെയും ജില്ല സെക്രട്ടറിയെയും ഉൾപ്പടെയുള്ള നേതാക്കളെ തെരഞ്ഞുപിടിച്ച് ഒറ്റപ്പെട്ട ചില കേന്ദ്രങ്ങളിൽ തെരുവിൽ വ്യക്തിഹത്യ നടത്തുന്നത് പാർടി വിരുദ്ധരാണെന്ന് പ്രവർത്തകർ തിരിച്ചറിയണം. പാർട്ടിയെ തകർക്കാൻ കാത്തു നിൽക്കുന്ന വലതുപക്ഷക്കാർ ഇത് അവസരമായി കണ്ട് പോസ്റ്ററൊട്ടിച്ചും സമൂഹമാധ്യമങ്ങളിൽ കമന്റുകളായും പോസ്റ്റുകളായും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ധർമശാലയിലും ആന്തൂരിലും കുറുമാത്തൂരിലും രാത്രിയിൽ ചാനലുകളെ വിളിച്ചു വരുത്തിയാണ് ഇത് ചെയ്തത് എന്നതിൽനിന്ന് ഇതിലെ മുതലെടുപ്പ് തന്ത്രം മനസിലാക്കാവുന്നതാണ്.
അതിനാൽ ഇത്തരം രാഷ്ട്രീയ കൂടിലത തിരിച്ചറിഞ്ഞ് അതിൽ വീണുപോകാതിരിക്കാനുള്ള ജാഗ്രത മുഴുവൻ പാർടി പ്രവർത്തകരും അനുഭാവികളും രാഷ്ട്രീയ പ്രബുദ്ധരായ ജനങ്ങളും കാണിക്കണമെന്നും ഏരിയ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
.jpg)