കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നിന്ന് പൊലീസുകാരന്റെ ബൈക്ക് മോഷണം പോയ സംഭവം; പ്രതി പിടിയില്‍
Updated: Jan 9, 2026, 10:44 IST
ഇന്നലെ കമ്മീഷണർ ഓഫീസിന് മുന്നില്‍ നിർത്തിയിട്ട പൊലീസുകാരന്റെ ബൈക്ക് മോഷ്ടിക്കുകയായിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം കമ്മീഷണർ ഓഫീസിന് മുന്നില്‍ നിന്ന് ബൈക്ക് മോഷണം പോയ സംഭവത്തില്‍ പ്രതിയെ പിടികൂടി പൊലീസ്.മാനവിയം വീഥിയില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്.
അമല്‍ സുരേഷിനെയാണ് കന്റോണ്‍മെന്റ് പൊലീസ് ഇന്നലെ രാത്രിയോടുകൂടി പിടികൂടിയത്. കമ്മീഷണർ ഓഫീസില്‍ പരാതി പറയാൻ എത്തിയ യുവാവ് ഇന്നലെ കമ്മീഷണർ ഓഫീസിന് മുന്നില്‍ നിർത്തിയിട്ട പൊലീസുകാരന്റെ ബൈക്ക് മോഷ്ടിക്കുകയായിരുന്നു.
tRootC1469263">.jpg)


