നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പൊലീസുകാരൻ വീട്ടിലെത്തിയില്ല, ആലപ്പുഴയിൽ സ്റ്റേഷന്റെ ടെറസിൽ മൃതദേഹം

Death due to boat capsizing in Puthukurichi; A fisherman died

ആലപ്പുഴ : മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സിപിഒ സന്തോഷ് കുമാർ (45) ആണ് മരിച്ചത്. തിങ്കളാഴ്ച നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയതായിരുന്നു സന്തോഷ് കുമാർ. ചൊവ്വാഴ്ച വൈകുന്നേരമായിട്ടും വീട്ടിൽ എത്താതിനെ തുടർന്ന് കുടുംബം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.

tRootC1469263">

 തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് സ്റ്റേഷന്റെ മുകളിലത്തെ അടച്ചു പൂട്ടിയ ടെറസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുഹമ്മ കപ്പേളസ്കൂളിന് സമീപമാണ് വീട്. ഭാര്യയും രണ്ട് പെൺ മക്കളും ആണ് സന്തോഷ് കുമാറിനുള്ളത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. കാരണം വ്യക്തമല്ല.

Tags