തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി പൊലീസുകാരന് പരിക്ക്
May 11, 2023, 20:38 IST

തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി പൊലീസുകാരന് പരിക്ക്. പത്തനാപുരം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ജിത്തിനാണ് പരിക്കേറ്റത്.
കാല്‍മുട്ടില്‍ വെടിയുണ്ട തുളച്ചു കയറിയ നിലയില്‍ ഇയാളെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.