തിയറ്ററില്‍ സിനിമ കാണാൻ എത്തിയ പൊലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു
സിനിമ നടന്നുകൊണ്ടിരിക്കെ ബാത്റൂമില്‍ കയറിയ ശിവദാസ് അവിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം
ആലുവ: സിനിമ കാണാൻ എത്തിയ പൊലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു.കൊച്ചി സിറ്റി ഡി.എച്ച്.ക്യു ക്യാമ്പിലെ സ്വാബസ് ശിവദാസ് (50) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
സിനിമ നടന്നുകൊണ്ടിരിക്കെ ബാത്റൂമില്‍ കയറിയ ശിവദാസ് അവിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ബാത്റൂമില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
എന്നാല്‍ ചികിത്സയ്ക്കിടെ മരിച്ചു. വൈക്കം-തലയോലപ്പറമ്പ് റോഡില്‍ വടയാർ സ്വദേശിയാണ് മരിച്ച ശിവദാസ്. കൊച്ചി സിറ്റി ഡി.എച്ച്.ക്യു ക്യാമ്പില്‍ ജോലി ചെയ്യുകയായിരുന്നു.തിയറ്ററില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം സംബന്ധിച്ച് വിശദമായ പരിശോധനയ്ക്ക് ശേഷമേ കൂടുതല്‍ വ്യക്തത വരൂവെന്ന് പൊലീസ് പറഞ്ഞു
.jpg)

