ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെ കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് സുരക്ഷ ഒരുക്കാന്‍ പൊലീസ്
Jun 21, 2026, 11:44 IST
ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ്, സുരക്ഷ ഒരുക്കാനുള്ള ഹൈക്കോടതി നിര്‍ദേശം.
ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെ കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് സുരക്ഷ ഒരുക്കാന്‍ പൊലീസ്. പെണ്‍കുട്ടി എവിടെയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സെന്‍ട്രല്‍ പൊലീസ്. വിവരങ്ങള്‍ തേടി അഭിഭാഷകന് നോട്ടീസ് അയച്ചിട്ടുണ്ട്. ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ്, സുരക്ഷ ഒരുക്കാനുള്ള ഹൈക്കോടതി നിര്‍ദേശം.
ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. പെണ്‍കുട്ടിയുടെ ആവശ്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി. തുടര്‍ന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
.jpg)

