യൂട്യൂബര്‍ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് പൊലീസ്

thoppi

പോക്സോ, ലഹരി മരുന്ന് ഉപയോഗം,അശ്ലീല പ്രചരണം തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിലാണ് അന്വേഷണം.തൊപ്പി എന്ന് വിളിക്കുന്ന നിഹാദിനും സംഘത്തിനുമെതിരെ അഡ്വ ശ്രീജിത്ത്‌ പെരുമനയാണ് പരാതി നല്‍കിയത്.

കൊച്ചി: യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് കൊച്ചി സൈബർ പൊലീസ്. സംസ്ഥാന സൈബർ ഓപ്പറേഷനില്‍ നിന്ന് കൊച്ചി പൊലീസിനു നിർദേശം ലഭിച്ചു.തൊപ്പി എന്ന് വിളിക്കുന്ന നിഹാദിനും സംഘത്തിനുമെതിരെ അഡ്വ ശ്രീജിത്ത്‌ പെരുമനയാണ് പരാതി നല്‍കിയത് .മുൻ സുഹൃത്തുക്കള്‍ തന്നെയാണ് തൊപ്പിക്കെതിരെ മയക്കുമരുന്ന് ഉപയോഗം, പണം തട്ടിയെടുക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ ഉയർത്തിയത്

 പോക്സോ, ലഹരി മരുന്ന് ഉപയോഗം,അശ്ലീല പ്രചരണം തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിലാണ് അന്വേഷണം.തൊപ്പി എന്ന് വിളിക്കുന്ന നിഹാദിനും സംഘത്തിനുമെതിരെ അഡ്വ ശ്രീജിത്ത്‌ പെരുമനയാണ് പരാതി നല്‍കിയത്.സമൂഹമാധ്യമങ്ങളിലും തൊപ്പിക്കെതിരെ പരാതികള്‍ ഉയർന്നിരുന്നു.

പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും പരസ്യമായി അശ്ലീല പ്രദർശനം നടത്തുന്നതും, സ്ത്രീവിരുദ്ധ പരാമർശങ്ങള്‍ നടത്തുന്നതും, ക്രിമിനല്‍ കുറ്റങ്ങള്‍ വലിയ കാര്യമായി വിളിച്ചുപറയുന്നതും യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് ശ്രീജിത്ത് പെരുമന വ്യക്തമാക്കി.

പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ പൂർണ്ണമായും തകർക്കുന്ന രീതിയിലാണ് ഇവരുടെ പ്രവർത്തനങ്ങളെന്നും, സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന ഇത്തരം ക്രിമിനലുകള്‍ക്കെതിരെ മാതൃകാപരമായ രീതിയിലുള്ള ശക്തമായ നിയമനടപടികള്‍ തന്നെ ഉണ്ടാകണമെന്നും അഡ്വ ശ്രീജിത്ത്‌ പെരുമന പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Tags