സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗം തടയാന്‍ പൊലീസ് ; ഷാഡോ പൊലീസിനെ നിയോഗിക്കും

സിനിമ സെറ്റുകളില്‍ നടക്കുന്ന ലഹരി ഉപയോഗം തടയാന്‍ പദ്ധതിയുമായി പൊലീസ്. ഇതു സംബന്ധിച്ച് അന്വേഷണം തുടങ്ങിയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സേതുരാമന്‍ അറിയിച്ചു. സിനിമാ സെറ്റുകളില്‍ ഇനി മുതല്‍ ഷാഡോ പോലീസ് വിന്യസിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇത് സംബന്ധിച്ച് വിവരം ലഭിച്ചാല്‍ റെയ്ഡ് നടത്തും. പക്ഷെ ഇതുവരെ ആരില്‍നിന്നും പൊലീസിന് പരാതി ലഭിച്ചിട്ടില്ല. വെളിപ്പെടുത്തലുകള്‍ നടത്തിയവരുടെ മൊഴി എക്‌സൈസ് രേഖപ്പെടുത്തുന്നുണ്ട്. ആവശ്യമെങ്കില്‍ പൊലീസും മൊഴി രേഖപ്പെടുത്തും.
സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് തന്നെയുള്ള തുറന്നു പറച്ചില്‍ സ്വാഗതാര്‍ഹമാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
അതേസമയം, സിനിമ സെറ്റുകളിലെ ലഹരി ഉപയോഗത്തെപ്പറ്റി അന്വേഷിക്കാന്‍ എക്‌സൈസ് സംഘം സംഘടനയുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് താരസംഘടന അമ്മ അറിയിച്ചു. ലഹരി ഉപയോഗത്തിനെതിരേ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ വിവിധ സിനിമാസംഘടനകള്‍ തീരുമാനിച്ച സാഹചര്യത്തിലാണ് എക്‌സൈസും അന്വേഷണം ശക്തമാക്കുന്നത്.