അര്‍ജുന്‍ ആയങ്കി സംസ്ഥാനം വിട്ടതായുള്ള സംശയത്തില്‍ പൊലീസ്
ഒളിവിലിരിക്കെ വരുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അര്‍ജുന്‍ തന്നെയാണോ ഇടുന്നത്, അതോ മറ്റാരെങ്കിലുമാണോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.
അര്‍ജുന്‍ ആയങ്കിയ്ക്കായി വ്യാപക അന്വേഷണം തുടരുന്നു.പാലിയേക്കര ടോള്‍ പ്ലാസ കടന്ന അര്‍ജുന്‍ ആയങ്കിക്കായി സമീപ ജില്ലകളിലും വിവിധ അതിര്‍ത്തികളിലും പൊലീസ് വ്യാപക തെരച്ചിലാണ് നടത്തിവരുന്നത്.അര്‍ജുന്‍ ഇതിനോടകം സംസ്ഥാനം വിട്ടിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രധാന സംശയം. ഒളിവിലിരിക്കെ വരുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അര്‍ജുന്‍ തന്നെയാണോ ഇടുന്നത്, അതോ മറ്റാരെങ്കിലുമാണോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.
അതിനിടയിലും സോഷ്യല്‍ മീഡിയയില്‍ വെല്ലുവിളി തുടര്‍ന്ന് അര്‍ജുന്‍ ഇന്നലെ രാത്രിയും പുതിയ പോസ്റ്റുമായി രംഗത്തെത്തി. 'തങ്ങളെ തീവ്രവാദിയാക്കിയത് സിസ്റ്റമാണെന്നും മുട്ടിന് താഴെ വെടിവച്ചാലും മുട്ടുകുത്തില്ല' എന്നുമാണ് അര്‍ജുന്‍ പോസ്റ്റില്‍ കുറിച്ചത്. ഈ പോസ്റ്റിന് താഴെ നിരവധി പിന്തുണയുമായി വിവിധ ഹാന്‍ഡിലുകളില്‍ നിന്നുള്ള കമന്റുകളും എത്തിയിട്ടുണ്ട്. അര്‍ജുനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് ശക്തമാക്കിയിരിക്കുകയാണ്.
ഒളിവിലിരുന്നും പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ഒളിവിലുള്ള തന്നെ പിടിക്കാന്‍ പറ്റുമെങ്കില്‍ പിടിക്കൂ എന്നാണ് അര്‍ജുന്‍ ആയങ്കി നേരത്തെ വെല്ലുവിളിച്ചത്.
.jpg)

