കണ്ണൂർ പൊന്ന്യം നായനാര്‍ റോഡില്‍ നാടന്‍ ബോംബുകള്‍ പൊലിസ് പിടികൂടി
May 12, 2023, 21:10 IST

കൂത്തുപറമ്പ്: കതിരൂര്‍ മേഖലയില്‍ വീണ്ടും ബോംബ്് പിടികൂടി. കതിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പൊന്ന്യംനായനാര്‍ റോഡ് നാമത്തുമുക്ക് അംഗന്‍വാടിക്ക് സമീപമുള്ള കാട്പിടിച്ച സ്ഥലത്ത് നിന്നാണ് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്.
ആളൊഴിഞ്ഞ കാട്പിടിച്ച സ്ഥലത്ത് ബോംബ് പോലുള്ള സാധനം സൂക്ഷിച്ചുവച്ചിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കതിരൂര്‍ പോലീസ് സ്ഥലത്ത് എത്തുകയും ബോംബ് സ്‌ക്വാഡിനെ വിവരമറിക്കുകയും ചെയ്യുകയായിരുന്നു.
കണ്ണൂരില്‍ നിന്നും സംഭവസ്ഥലത്തെത്തിയ ബോബ് സ്‌ക്വാഡ് പരിശോധിച്ചതില്‍ ബോംബാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു . പിന്നീട് ഇതു വിജനമായ സ്ഥലത്തു നിന്നും പൊട്ടിച്ചു നിര്‍വീര്യമാക്കി. സംഭവത്തില്‍ കതിരൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.