സംസ്ഥാന സ്‌കൂള്‍ കായികമേളക്കിടെയുണ്ടായ അപകടത്തില്‍ കേസെടുത്ത് പൊലീസ്
Oct 13, 2026, 08:06 IST
നിര്‍മ്മാണത്തില്‍ അപാകതകള്‍ ഉണ്ടെന്നും ഷീറ്റുകള്‍ ഞെട്ടും ബോള്‍ട്ടും ഉപയോഗിച്ച് ഉറപ്പിച്ചില്ലെന്നും എഫ്‌ഐആറില്‍ പറയുന്നു.
തൃശ്ശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളക്കിടെയുണ്ടായ അപകടത്തില്‍ കേസെടുത്ത് പൊലീസ്. അക്വാട്ടിക് കോംപ്ലക്‌സില്‍ താല്‍ക്കാലിക പന്തല്‍ നിര്‍മ്മിച്ചതില്‍ വീഴ്ച എന്നാണ് എഫ്‌ഐആര്‍. പന്തല്‍ നിര്‍മ്മാണത്തില്‍ അപാകതകള്‍ ഉണ്ടെന്നും ഷീറ്റുകള്‍ ഞെട്ടും ബോള്‍ട്ടും ഉപയോഗിച്ച് ഉറപ്പിച്ചില്ലെന്നും എഫ്‌ഐആറില്‍ പറയുന്നു.
സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ അക്വാട്ടിക് കോംപ്ലക്‌സിലെ നീന്തല്‍ക്കുളത്തിന്റെ താല്‍ക്കാലിക മേല്‍ക്കൂര തകര്‍ന്നുവീണ് പത്തോളം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമാണ് പരിക്കേറ്റത്. ശക്തമായ മഴയിലും കാറ്റിലും ഗാലറിയുടെ താല്‍ക്കാലിക ഷീറ്റുകള്‍ പറന്നുപോവുകയും തകര്‍ന്നു വീഴുകയുമായിരുന്നു. പരിക്കേറ്റവരില്‍ നാല് കുട്ടികള്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
.jpg)


