ആറന്മുള വള്ളസദ്യ കഴിക്കാനായി പാസ് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടി ; പ്രതിക്കെതിരെ കേസെടുത്ത് പൊലീസ്

Aranmula Vallasadya in Ruchiperuma; Let's get to know the 67 dishes of the world's largest food festival

 പത്തനംതിട്ട: ആറന്മുള വള്ളസദ്യ കഴിക്കാനായി പാസ് നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ ആള്‍ക്കെതിരെ ആറന്മുള പൊലീസ് കേസെടുത്തു. ഹരിപ്പാട് സ്വദേശിനി നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 2000 രൂപയാണ് യുവതിക്ക് നഷ്ടപ്പെട്ടത്.

ആറന്മുള ക്ഷേത്ര ജീവനക്കാരനാണ് എന്ന് അവകാശപ്പെട്ട് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാള്‍ നാലു പേര്‍ക്ക് വള്ള സദ്യ കഴിക്കുന്നതിനായുള്ള പാസ് നല്‍കാമെന്നും ഇതിനായി 2000 രൂപ അയച്ചുകൊടുക്കാനും ആവശ്യപ്പെടുകയായിരുന്നു.

പണം അയച്ചശേഷം ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് പറ്റിക്കപ്പെട്ട വിവരം യുവതി തിരിച്ചറിയുന്നത്. തുടര്‍ന്ന് ഇവര്‍ ആറന്മുള പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഭാരതീയ ന്യായ സംഹിത അനുസരിച്ച് വഞ്ചനാക്കുറ്റത്തിനും, ഐടി ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകളും ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്താണ്. തട്ടിപ്പ് നടത്തിയ പ്രതിയുടെ വിവരങ്ങള്‍ ശേഖരിച്ചതായും ഇയാളെ ഉടന്‍തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

Tags