റിപ്പോർട്ടർ ചാനലിലെ പോലീസ് റെയ്‌ഡ്; ന്യായീകരിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍
തിരുവനന്തപുരം: മെസി വിവാദവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലില്‍ നടത്തിയ പൊലീസ് റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. വാര്‍ത്താ സംപ്രേഷണത്തെ പൊലീസ് തടസ്സപ്പെടുത്തിയിട്ടില്ലെന്നും അവിടത്തെ റെയ്ഡ് റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നാണ് താന്‍ അറിയുന്നതെന്നും ലൈവായി അവര്‍ ടെലികാസ്റ്റ് ചെയ്തതില്‍ നിന്നാണ് താനത് കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.മെസിയേയും അര്‍ജന്റീന ടീമിനേയും കൊണ്ടു വരുമെന്ന് പറഞ്ഞ് നടത്തിയ വിവാദത്തില്‍, കായിക വകുപ്പ് സര്‍ക്കാരില്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നു. അതു പരിശോധിച്ച് ആഭ്യന്തര വകുപ്പ് ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. അവര്‍ എഫ്‌ഐആര്‍ ഇട്ട്, അവരുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് റിപ്പോര്‍ട്ടര്‍ ചാനലില്‍ നടത്തിയത്. ആ റെയ്ഡ് നിയമപരമായിട്ടുള്ളതാണെന്നാണ് തനിക്ക് ലഭിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിയമപരമായിട്ടുള്ള എസ്‌ഐടി അന്വേഷണത്തിന്റെ ഭാഗമായിട്ടുള്ളതാണ് റെയ്ഡ്. മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ അത് അന്വേഷണത്തിന്റെ ഭാഗമായിട്ടാകാം. അത് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായിട്ടുള്ളതല്ല. തട്ടിപ്പ് നടന്നതായി ജിഎസ്ടി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കായികവകുപ്പിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ ഗുരുതരമായ ആരോപണങ്ങള്‍ വന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. വാറണ്ടോടു കൂടി നിയമപരമായിത്തന്നെയാണ് റെയ്ഡുകളെല്ലാം നടത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
.jpg)

