പയ്യന്നൂരിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ്റെ ത് ഉൾപ്പെടെ 15 വീടുകൾക്ക് പൊലിസ് സംരക്ഷണം ഏർപ്പെടുത്തി

Police protection has been provided to 15 houses in Payyannur including that of UDF independent candidate V Kunhikrishnan

പയ്യന്നൂർ: സി പി എം പ്രവർത്തകരുടെഅക്രമവും ഭീഷണിയും നിലനിൽകുന്ന സാഹചര്യത്തിൽപയ്യന്നൂരിൽ 15 ഓളം വീടുകൾക്കും വ്യക്തികൾക്കും പോലീസ് സംരക്ഷണം ഏർപെടുത്തി. പയ്യന്നൂർ മണ്ഡലം യു.ഡി എഫ് സ്ഥാനാർത്ഥിയായവി. കുഞ്ഞി കൃഷ്‌ണൻ്റെ വെള്ളൂരിലെ വീടിനും അദ്ദേഹത്തെ അനുകൂലിക്കുന്ന  വരുടെ വീടുകൾക്കും സ്ഥാപനത്തിനുമാണ് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്.

കരിവെള്ളൂരിലെ ശരണ്യ ചാരു, കാരയിലെ സി.പി എം വിമതനഗരസഭാ കൗൺസിലർ സി. വൈശാഖ് , വെള്ളൂരിലെ യുഡിഎഫ് സ്വതന്ത്രസ്ഥാനാർത്ഥിവി. കുഞ്ഞികൃഷ്ണൻ, പ്രസന്നൻ , ഏറ്റു കുടുക്കയിലെ സി.ദിവാകരൻ, നാടക പ്രവർത്തകൻ സർഗ്ഗംദാമു, സി. ഭാസ്‌കരൻ, യു. മാധവൻ, അഭിലാഷ് വെള്ളൂർ, പുതിയങ്കാവിലെ പിവി സുഭാഷ്, മാവിച്ചേരിയിലെ ടി. പുരുഷോത്തമൻ , കാരയിൽ അപ്പുക്കുട്ടൻ, പരിഷത്ത് പ്രവർത്തകൻ വെള്ളൂരിലെ സുരേശൻ മാസ്റ്റർ, വെള്ളൂരിലെ സുരേശൻ, പുഞ്ചക്കാട്ടെ ഗ്ലോബൽ ഫർണിച്ചർ ഉടമ എം.സുധാകരൻ എന്നിവരുടെ വീടുകൾക്കാണ് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.

നിയമസഭാതിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം . പയ്യന്നൂരിൽ ഡി. വൈ. എസ് പി യുടെ നേതൃത്വത്തിൽ നടന്ന സർവകക്ഷി സമാധാന യോഗ തീരുമാനത്തെ തുടർന്നാണ് നടപടി. നിയമസഭാ തെരഞ്ഞെടുപ്പിനെ തുടർന്ന് പയ്യന്നൂർ മേഖലയിൽ വ്യാപകമായ അക്രമമാണ് നടന്നത്. ഇതു തടയാൻ പൊലിസിന് കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമായിരുന്നു. ടി. പുരുഷോത്തമൻ്റെ വീട്ടിൽ അതിക്രമിച്ചു കയറി ജനൽ ചില്ലുകൾ തകർക്കുകയും കാറിന് തീ വയ്ക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് ഡിവൈഎഫ് ഐ നേതാക്കളെ അറസ്റ്റുചെയ്തിട്ടുണ്ട്.

Tags