തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്കുനേരെ വെടിയുതിര്‍ത്ത് പോലീസ്

shoot

ആര്യങ്കോട് എസ് എച്ച്‌ ഓയെ വെട്ടാൻ ശ്രമിച്ചപ്പോ‍ഴാണ് വെടി വെക്കേണ്ടി വന്നത്. പ്രതിയുടെ ദേഹത്ത് വെടി കൊണ്ടില്ല. തുടർന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിര്‍ത്ത് പോലീസ്. ആര്യന്‍കോട് എസ്‌എച്ച്‌ഒയാണ് പ്രതി കൈനി കിരണിന് നേരെ വെടിയുതിര്‍ത്തത്.ആര്യങ്കോട് എസ് എച്ച്‌ ഓയെ വെട്ടാൻ ശ്രമിച്ചപ്പോ‍ഴാണ് വെടി വെക്കേണ്ടി വന്നത്. പ്രതിയുടെ ദേഹത്ത് വെടി കൊണ്ടില്ല. തുടർന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ ആർക്കും പരുക്കേറ്റില്ല.

tRootC1469263">

നിരവധി കേസുകളില്‍ പ്രതിയാണ് കൈരി കിരണ്‍. സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള നടപടിയെന്ന് സംഭവത്തെ ഡിഐജി വിലയിരുത്തി. കൈരി കിരണിനെതിരെ പൊലീസ് രണ്ട് കേസുകളെടുത്തിട്ടുണ്ട്. വധശ്രമത്തിനും നാടുകടത്തല്‍ ഉത്തരവ് ലംഘിച്ചതിനുമാണ് കേസുകള്‍.

 

Tags