മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
Oct 13, 2026, 08:10 IST
പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിനിടെ മദ്യപിച്ചെത്തിയ സിപിഒ ഷഫാദിനെയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്
മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കഴിഞ്ഞദിവസം പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിനിടെ മദ്യപിച്ചെത്തിയ സിപിഒ ഷഫാദിനെയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. മദ്യപിച്ചെത്തിയ ഷഫാദ്, എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഇടിവള ഉപയോഗിച്ച് ആക്രമിച്ചെന്നും പരാതി ഉയര്‍ന്നിരുന്നു.
പൊലീസുകാരന്‍ മദ്യപിച്ചാണ് എത്തിയതെന്ന പരാതിയെത്തുടര്‍ന്ന് ഷഫാദിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി. തുടര്‍ന്നാണ് പാലക്കാട് ജില്ലാ പൊലീസ് മേധാവി ഷഫാദിനെതിരേ നടപടി സ്വീകരിച്ചത്. പാലക്കാട് എആര്‍ ക്യാമ്പിലെ സിപിഒയാണ് ഷഫാദ്.
.jpg)


