അന്ന് നിയമസഭയുടെ ഫോട്ടോ എടുക്കുമ്പോൾ പോലീസ് ഓടിച്ചു, ഇന്ന് മുഖ്യമന്ത്രിക്കൊപ്പമിരുന്ന് ഓണസ്സദ്യ കഴിക്കാൻ കഴിഞ്ഞു -ബേസിൽ ജോസഫ്

The police chased me while I was taking a photo of the Legislative Assembly that day, but today I was able to sit with the Chief Minister and have Onas Sadhya - Basil Joseph
The police chased me while I was taking a photo of the Legislative Assembly that day, but today I was able to sit with the Chief Minister and have Onas Sadhya - Basil Joseph

തിരുവനന്തപുരം: ‘മുണ്ടുടുത്ത് ആദ്യമായാണ്  ഒരു പൊതുവേദിയിൽ വരുന്നത്. അതിന്റെ ടെൻഷനുണ്ട്’- ഓണം വാരാഘോഷം ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ നടനും സംവിധായകനുമായ ബേസിൽ ജോസഫ് തന്റെ അവസ്ഥ പറഞ്ഞപ്പോൾ സദസ്സിൽ ചിരി പടർന്നു. ആധുനിക കേരളത്തിലെ ഏറ്റവും മികച്ച കണ്ടുപിടിത്തം മുണ്ട് മുറുക്കിയുടുക്കാനുള്ള ‘വെൽക്രോ’ ബെൽറ്റാണെന്ന് ഇന്നാണ് അറിഞ്ഞതെന്നും ബേസിൽ തമാശ പങ്കിട്ടു.

tRootC1469263">

പഠനവും ടെക്‌നോപാർക്കിലെ ജോലിയുമായി കുറേ വർഷങ്ങൾ ചെലവഴിച്ച സ്ഥലമാണ് തിരുവനന്തപുരം. അന്ന് നിയമസഭയുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ച തന്നെ പോലീസ് ഓടിച്ചുവിട്ടിട്ടുണ്ട്. ഇന്ന് അതേ നിയമസഭയ്ക്കുള്ളിൽ മുഖ്യമന്ത്രിക്കൊപ്പമിരുന്ന് ഓണസ്സദ്യ കഴിക്കാൻ കഴിഞ്ഞു. കൂടാതെ പോലീസ് അകമ്പടിയോടെ സർക്കാർ വാഹനത്തിൽ ഇവിടെ വന്നിറങ്ങാനുമായി. ഇതൊക്കെ കണ്ട് പകച്ചുനിൽക്കുകയാണ് താൻ- ബേസിൽ പറഞ്ഞു.


 

Tags