കുറ്റാന്വേഷണ മികവിന് മെഡൽ നേടിയ പൊലീസ് ഇൻസ്പെക്ടറെ ഭാര്യവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

d

ഭാര്യയുടെ വീടായ ഊരുപോയ്ക ബി.എസ്. ഭവനില്‍ വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

തിരുവനന്തപുരം ആറ്റിങ്ങലില്‍ പോലീസ് ഉദ്യോഗസ്ഥനെ ഭാര്യവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.പോത്തൻകോട് സ്വദേശിയും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യുറോ മരുതുംകുഴി ഇൻസ്പെക്ടറും ആയിരുന്ന ബിനീഷ് ലാല്‍ (50) ആണ് മരിച്ചത്.ഭാര്യയുടെ വീടായ ഊരുപോയ്ക ബി.എസ്. ഭവനില്‍ വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കുറ്റാന്വേഷണ മികവിനുള്ള 2025-ലെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ 'കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പദക്' മെഡല്‍ നേടി ഉദ്യോഗസ്ഥനാണ് ബിനീഷ്. പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ എസ്.എച്ച്‌.ഒ.ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാട്ടാക്കടയിലും ഇൻസ്‌പെക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.

Tags