യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിന് എതിരായ വധഭീഷണിയില്‍ പൊലീസ് കേസെടുത്തു

farzeen majeed

വിമാനത്തില്‍ പിണറായിക്കെതിരെ പ്രതിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയതിന് പിന്നാലെ ചിലര്‍ വധഭീഷണി മുഴക്കിയെന്നായിരുന്നു പരാതി.

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിന് എതിരായ വധഭീഷണിയില്‍ പൊലീസ് കേസെടുത്തു. മട്ടന്നൂര്‍ പോലീസാണ് കേസ് എടുത്തത്. ഫോണില്‍ വിളിച്ച് ചിലര്‍ വധഭീഷണി മുഴുക്കിയെന്നു കാട്ടി ഫര്‍സീന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. വിമാനത്തില്‍ പിണറായിക്കെതിരെ പ്രതിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയതിന് പിന്നാലെ ചിലര്‍ വധഭീഷണി മുഴക്കിയെന്നായിരുന്നു പരാതി.

അതേസമയം, മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിലെ പൊലീസ് റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചിരുന്നു. പ്രതികള്‍ക്കെതിരെ ചുമത്തിയ വ്യോമയാന വകുപ്പുകള്‍ ഒഴിവാക്കിയുള്ള റിപ്പോര്‍ട്ടാണ് തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അംഗീകരിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷമാണ് ഈ വകുപ്പ് ഒഴിവാക്കിയത്.

Tags