യുവതിയെയും അഞ്ചു വയസുള്ള മകളെയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

google news
missing

അടൂര്‍ കടമ്പനാട്ട് നിന്ന് കാണാതായ യുവതിയെയും അഞ്ചു വയസുള്ള മകളെയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. യുവതിയെയും കുഞ്ഞിനെയും കണ്ടെത്തുന്നതിനായി പോലീസ് ലുക്ക് ഔട്ടും നോട്ടീസ് പുറത്തിറക്കി. ഇന്നലെ വൈകിട്ട് കരുനാഗപ്പള്ളിയിലെ എടിഎമ്മില്‍ നിന്ന് 500 രൂപ പിന്‍വലിച്ചതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇവിടം കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി

ശാസ്താംകോട്ട ഭരണിക്കാവ് അമ്പലത്തിന് സമീപം കാഞ്ഞിരവിള കിഴക്കേതില്‍ ആല്‍വിന്‍ റോയിയുടെ ഭാര്യ ആന്‍സി കുട്ടി (30), മകള്‍ ആന്‍ഡ്രിയ ആല്‍വിന്‍ (അഞ്ച്) എന്നിവരെയാണ് കാണാതായത്. മെയ് 10 നാണ് ഇവരെ കാണാതായിരുന്നത്. മെയ് 10 മുതല്‍ ആന്‍സിയെയും ആന്‍ഡ്രിയയെയും കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയില്‍ ശാസ്താംകോട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആല്‍വിന്‍ വിദേശത്ത് ജോലി ചെയ്യുകയാണ്. കഴിഞ്ഞ 17 ന് ആന്‍സിയെയും മകളെയും ബഹറിനിലേക്ക് കൊണ്ടു പോകാന്‍ ആല്‍വിന്‍ ടിക്കറ്റ് അയച്ചു കൊടുത്തിരുന്നു. 17 നായിരുന്നു പോകേണ്ടിയിരുന്നത്.

പള്ളിയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഈ സമയം ഇവരുടെ കൈവശം പണമുണ്ടായിരുന്നു. അത് തീര്‍ന്നതു കൊണ്ടാകാം ഇപ്പോള്‍ കരുനാഗപ്പള്ളിയില്‍ നിന്ന് 500 രൂപ പിന്‍വലിച്ചതെന്നാണ് പോലീസ് കരുതുന്നത്.

Tags