മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞിട്ടും പിണറായിയുടെ വീടിന് പൊലീസ് കാവൽ ,ചർച്ചയായപ്പോൾ സർക്കാർ പിൻവലിക്കാൻ നീക്കം തുടങ്ങി
പിണറായി : വീണ്ടും മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ചൂടേറിയ ചർച്ചയായി പിണറായിയുടെ വീട്. ഇതിനെ തുടർന്ന് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ വീടിനുള്ള പൊലീസ് സുരക്ഷ ആഭ്യന്തര വകുപ്പ് വെട്ടിച്ചുരുക്കാൻ സാദ്ധ്യതയേറി. ഇതു സംബന്ധിച്ചു രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നാണ് സൂചന.
മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞിട്ടും പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിലെ പൊലീസ് സുരക്ഷ തുടരുന്നത് പിൻവലിച്ചേക്കുമെന്നാണ് വിവരം. ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങളില്ലാത്ത സാഹചര്യത്തിലാണിത്. തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് വിവി . ഐ പി ക്കുള്ള സെഡ് കാറ്റഗറി സർക്കാർ പിൻ വലിച്ചിരുന്നു . പ്രതിപക്ഷ നേതാവിനുള്ള വൈകാറ്റഗറി മാത്രമാണ് ഇപ്പോൾ പിണറായിക്കുള്ളത്. പിണറായി പാണ്ട്യാല മുക്കിലുള്ള വീടിന് പൊലിസ് സുരക്ഷ പ്രതിപക്ഷ നേതാവ് പിണറായിൽ എത്തുമ്പോൾ മാത്രമേ ഇനി ലഭിക്കാൻ സാധ്യതയുള്ളു.പിണറായിയുടെ വീടിന് സിസി ടി വിക്യാമറ സുരക്ഷ പൊലിസ് നേരത്തെ ഏർപെടുത്തിയുന്നു ഏകദേശം 500 മീറ്റർ മാത്രമേ പിണറായിയുടെ വീടും പിണറായി പൊലിസ് സ്റ്റേഷനും മാത്രമേയുള്ളൂ.
കഴിഞ്ഞ 10 വർഷമായി വെയിലത്തും മഴയത്തും സൗകര്യങ്ങൾ ഒന്നുമില്ലാതെയാണ് പൊലീസ് ഉദ്യോഗസ്ഥർ പിണറായി വിജയന്റെ വീടിന് മുന്നില്‍ ജോലി ചെയ്യുന്നത്. പിണറായി വിജയനും കുടുംബവും തലസ്ഥാനത്ത് തുടരുമ്പോഴും പൂട്ടിയിട്ട വീടിന് കാവൽ തുടരുകയായിരുന്നു ഇവർ. കഴിഞ്ഞപത്ത് വർഷമായി വീടിന് മുന്നിൽ ഒരു ജീപ്പും മൂന്ന് പൊലീസുകാരുമാണ് കാവല്‍ നിന്നിരുന്നത്. വെയിലത്തും മഴയത്തും വീടിന് മുന്നിലും ജീപ്പിലുമായിട്ടാണ് പൊലീസുകാര്‍ ഡ്യൂട്ടി എടുക്കുന്നത്. ഇവർക്ക് ശുചിമുറി സൗകര്യം പോലുമില്ല. തൊട്ടടുത്ത ത്രിവേണി സൂപ്പർ മാർക്കറ്റിലെ ശൗചാലയമാണ് ഇവര്‍ പ്രാഥമിക കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത്. പിണറായി വിജയന്റെ പാണ്ഡ്യാലമുക്കിലെ വീട്ടിൽ റെസിഡെൻ്റ് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ ഈ ദുരവസ്ഥ പൊലിസുകാരുടെ സംഘടനയിലും ചർച്ചയായിരുന്നു എന്നാൽ മുഖ്യമന്ത്രിയായ വേളയിൽ ഭയം കൊണ്ടു മാത്രമാണ് തുറന്നു പറയാതിരുന്നത്.
പിണറായി വിജയന്‍ മുഖ്യമന്ത്രി പദവി ഒഴിഞ്ഞ് പ്രതിപക്ഷ നേതാവായി മാറിയിട്ടും പൊലീസുകാര്‍ കാവല്‍ തുടരുന്നത് മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്നാണ് സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുന്നത്. റോഡരികിൽ പൊലിസ് ജീപ്പ് നിർത്തിയിടുന്നത് മറ്റു വാഹനങ്ങൾക്ക് കടന്നുപോകാനും പ്രയാസമാകാറുണ്ട്. വീതി കുറഞ്ഞ റോഡാണിത്. വേങ്ങാട് പഞ്ചായത്തിലാണ് പിണറായിയുടെ വീട് സ്ഥിതിചെയ്യുന്നത്. പാർട്ടി ഗ്രാമമായ പാണ്ട്യാലമുക്കിലാണ് വീട് സ്ഥിതിചെയ്യുന്നത്. പിണറായി സി.പി എം സംസ്ഥാനസെക്രട്ടറിയായ വേളയാണ് പഴയ വീട് പൊളിച്ചു മാറ്റി പുതിയ വീട് നിർമ്മിച്ചത് ഇതിനു ശേഷം വീടിനോട് അനുബന്ധിച്ചു. അംഗരക്ഷകർക്ക് താമസിക്കുന്നതിനായി ക്വാർട്ടേഴ്സും നിർമ്മിച്ചിട്ടുണ്ട്. നിർമ്മാണ വേളയിൽ തന്നെ ഏറെ വിവാദമായിരുന്നു പിണറായിയുടെ വീട്. കമ്യുണിസ്റ്റുകാരന് ചേരാത്ത വിധത്തിലുള്ള ആഡംബര വീടാണ് പിണറായി നിർമ്മിച്ച തെന്ന ആരോപണം പാർട്ടിക്കുള്ളിലും പുറത്തും ഉയർന്നുവന്നിരുന്നു സോഷ്യൽ മീഡിയയിൽ വ്യാജ ചിത്രങ്ങളും പ്രചരിച്ചിരുന്നു . കേരള രാഷ്ടീയത്തിൽ ഒരു കാലത്ത് ഏറെ ചർച്ചയായതാണ് പിണറായിയുടെ വീട്.
.jpg)

