'വന്ദനയുടെ കൊലപാതകത്തിന് പിന്നില്‍ പൊലീസ് വീഴ്ച'; എസ്പി ഓഫീസിലേക്ക് പ്രതിപക്ഷ സംഘടനകളുടെ മാര്‍ച്ച്

google news
vd vandana

ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലപാതകത്തില്‍ പൊലീസ് വീഴ്ച ആരോപിച്ച് കൊട്ടാരക്കര എസ്പി ഓഫീസിലേക്ക് പ്രതിപക്ഷ സംഘടനകള്‍ ഇന്ന് മാര്‍ച്ച് നടത്തും. മാര്‍ച്ചില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെയും കൊട്ടാരക്കരയില്‍ വിന്യസിച്ചിട്ടുണ്ട്. 

അതേസമയം റിമാന്‍ഡില്‍ കഴിയുന്ന പ്രതി സന്ദീപിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യ പരിശോധനയ്‌ക്കെത്തിച്ച സന്ദീപ് ഡോക്ടറെ കുത്തികൊലപ്പെടുത്തിയത് പൊലീസിന്റെ അനാസ്ഥയാണെന്നാണ് ആരോപണം. സംഭവ സമയം മൂന്നിലധികം പൊലീസുകാര്‍ ഉണ്ടായിട്ടും ഇയാളെ കീഴ്‌പ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു. ഇതെല്ലാം ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. 

കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും യുവമോര്‍ച്ചയുടെയും ആഭിമുഖ്യത്തില്‍ എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. മാര്‍ച്ചില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസ് കൊട്ടാരക്കരയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

Tags